മസ്കത്ത്: സുപ്രീം കമ്മിറ്റി നിർദേശപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചു. എല ്ലാ അന്താരാഷ്ട്ര-ആഭ്യന്തര വിമാന സർവിസുകളും നിർത്തിവെച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. മുസന്ദം ഗവർണറേറ്റിലേക്കുള്ള യാത്ര, കാർഗോ സർവീസുകളെ മാത്രമാണ് വിലക്കിൽനിന്ന് ഒഴിവാക്കിയത്.
ഇതോടൊപ്പം, വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനി പൗരന്മാരുടെയും വിദ്യാർഥികളുടെയും തിരിച്ചുവരവിനും വഴിയൊരുക്കും. മുൻകരുതൽ നടപടികൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ െഎസൊലേഷൻ സംവിധാനവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്.