ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച പാടില്ല –ശൂറാ കൗൺസിൽ
text_fieldsമസ്കത്ത്: സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ഒര ു വീഴ്ചയും വരുത്തരുതെന്ന് ഞായറാഴ്ച നടന്ന ശൂറാ കൗൺസിൽ സമ്മേളനം നിർദേശിച്ചു. കൊറ ോണ വ്യാപനം തടയുന്നതിൽ ബന്ധപ്പെട്ടവർ എടുക്കുന്ന നടപടികൾ ശൂറ ചർച്ച ചെയ്തു. രാജ്യ ത്തെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാനുള്ള മുൻകരുതൽ നടപടികൾ വിലയിരുത്ത ുന്നതോടൊപ്പം ചില പൗരന്മാരിൽനിന്ന് ലഭിച്ച കത്തുകളും ശൂറ ചർച്ച ചെയ്തു. ക്വാറൻറീൻ സമയത്തെ ശമ്പളം ചില കമ്പനികൾ കുറച്ചതായിട്ടുള്ള പരാതികളായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. ഇതിെൻറ അടിസ്ഥാനത്തിലാണ് കമ്മിറ്റിയുടെ നിർദേശം.
കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി കുറഞ്ഞതിെൻറ പേരിൽ ശമ്പളം കുറക്കാനുള്ള തീരുമാനം സ്വകാര്യ സ്ഥാപനങ്ങൾ പിൻവലിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് തൊഴിൽ സമയം കുറക്കുകയോ തൊഴിൽ ഇല്ലാത്ത അവസ്ഥയോ ഇല്ലാത്തതിനാൽ ശമ്പളം കുറക്കുന്ന കാര്യം അടുത്തിടെ ചില കമ്പനികൾ ചർച്ച ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇത്തരം കമ്പനികളുമായുള്ള മന്ത്രാലയം നടത്തിയ കൂടിക്കാഴ്ചയിൽ ശമ്പളം കുറക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒമാനിലെ ജോലിക്കാരുടെ സ്ഥിരത ഉറപ്പാക്കാനാണ് ഇൗ തീരുമാനമെന്നും അറിയിപ്പിലുണ്ട്. കമ്പനികൾ മന്ത്രാലയത്തിെൻറ നിർദേശത്തോട് അനുകൂലമായാണ് പ്രതികരിച്ചത്.
സ്വകാര്യ മേഖലയിലെ ചില കമ്പനികൾ ജീവനക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്നത് നിരീക്ഷിക്കുകയാണെന്ന് ജനറൽ ഫെഡറേഷൻ ഒാഫ് ഒമാൻ വർക്കേഴ്സ് അധികൃതരും വ്യക്തമാക്കി. കോവിഡ് 19 വ്യാപനത്തെ തുടർന്നുള്ള സാഹചര്യത്തിൽ ചില കമ്പനികൾ ജീവനക്കാരുടെ അവകാശ ലംഘനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ജീവനക്കാരെ തൊഴിലിൽനിന്ന് പിരിച്ചുവിടുക, ശമ്പളം കുറക്കുക, നിർബന്ധിച്ച് വേതനമില്ലാത്ത അവധിയെടുപ്പിക്കുക എന്നീ ലംഘനങ്ങളാണ് നടക്കുന്നത്. വർക്കേഴ്സ് ഫെഡറേഷൻ ബന്ധപ്പെട്ടവരുമായി സഹകരിച്ച് ഇത്തരം പരാതികളിൽ നടപടികൾ എടുക്കുമെന്നും അറിയിപ്പിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരം വല്ല തൊഴിൽ ലംഘനങ്ങളുമുണ്ടെങ്കിൽ തൊഴിലാളികളും ജീവനക്കാരും ജനറൽ ഫെഡറേഷനെ അറിയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കൊറോണ പ്രശ്നം ആരംഭിച്ചതുമുതൽ ചില കമ്പനികൾ ജീവനക്കാരോട് വേതനമില്ലാത്ത അവധിയെടുക്കാൻ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. ട്രാവൽ ഏജൻസി മേഖലയിലായിരുന്നു ഇൗ പരാതി കാര്യമായി ലഭിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജീവനക്കാരുടെ അവകാശങ്ങൾ പൂർണമായി പാലിക്കുകയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂർണമായി നൽകേണ്ടതുമുണ്ട്. ശമ്പളം വൈകി നൽകുന്നതും കുറച്ച് നൽകുന്നതും അടക്കമുള്ളവ അവകാശ ലംഘനമായി കണക്കാക്കും. നിലവിൽ ചെറിയ സ്ഥാപനങ്ങളിൽ േജാലി ചെയ്യുന്നവർ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. സ്വന്തമായി ചെറിയ കടകൾ നടത്തുന്നവരും കഫറ്റീരിയകൾ നടത്തുന്നവരുമാണ് പ്രയാസങ്ങൾ അനുഭവിക്കുന്നത്. കഫറ്റീരിയയിൽ പലതിലും വ്യാപാരം കുറഞ്ഞതിനാൽ നഷ്ടത്തിലാണ് ഒാടുന്നത്. ഇൗ വിഭാഗത്തിൽ പെട്ടവർ സാമ്പത്തികം അടക്കമുള്ള പ്രയാസങ്ങൾ നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
