വിജനമായി നാടും നഗരവും
text_fieldsമസ്കത്ത്: കോവിഡ് വൈറസ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതോടെ അധികൃതർ നടപടികൾ കർശനമാക്കി. ഇതോടെ നാടും നഗരവും വിജനമായി. വളരെ അത്യാവശ്യത്തിന് മാത്രമാണ് ജനങ് ങൾ പുറത്തിറങ്ങുന്നത്. ആളൊഴിഞ്ഞതോടെ ആരവങ്ങളില്ലാതെയാണ് ഇൗ വാരാന്ത്യം കടന്നുപേ ായത്. ഏറ്റവും കൂടുതൽ രോഗബാധകളുള്ളതിനാൽ മസ്കത്ത് ഗവർണറേറ്റിലാണ് നിയന്ത്ര ണങ്ങൾ കർക്കശം. നഗരത്തിെൻറ മിക്ക ഭാഗങ്ങളിലും പൊലീസ് റോന്ത് ചുറ്റിയിരുന്നു. വെള്ളി യാഴ്ച വൈകീട്ട് രാത്രിയും ചില ഭാഗങ്ങളിൽ കൂടിനിന്നവർക്കെതിരെ ചെറിയ ചൂരൽ പ്രയോഗം നടത്തിയിരുന്നു.
വാദി കബീറിലും റൂവിയിലുമായി മലയാളികൾ അടക്കം നിരവധി പേർക്ക് ചൂരൽപ്രയോഗം ലഭിച്ചിരുന്നു. ഇതോടെയാണ് ഇത്തരം അനാവശ്യ ഒത്തുകൂടലുകളും വെടിപറയലുകളും അവസാനിച്ചത്. ശനിയാഴ്ച നഗരത്തിെൻറ എല്ലാ ഭാഗങ്ങളിലും ആളൊഴിഞ്ഞാണ് കിടന്നത്. പകൽപോലും വിരലിലെണ്ണാവുന്നവർ മാത്രമാണ് നഗരത്തിലുണ്ടായിരുന്നത്. എവിടെയും പോവാനില്ലാത്തതിനാൽ താമസ ഇടങ്ങളുടെ പാർക്കിങ്ങുകൾ നിറഞ്ഞിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ വെള്ളിയാഴ്ച നമസ്കാരമുണ്ടായിരുന്നില്ലെങ്കിലും ജനങ്ങൾ പുറത്തുണ്ടായിരുന്നു. കടകൾക്ക് സമീപവും നഗരത്തിെൻറ വിവിധ ഭാഗങ്ങളിലും ജനങ്ങൾ കൂട്ടംകൂടി നിൽക്കുകയും ചെയ്തിരുന്നു. മലയാളികൾ അടക്കമുള്ളവരും നഗരത്തിലുണ്ടായിരുന്നു.
കൂട്ടംകൂടി നിൽക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ പുറത്തിറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ അധികൃതർ ദിവസങ്ങളായി നൽകുന്നുണ്ടായിരുന്നു. എന്നാൽ, രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായ സ്ഥിരീകരണത്തോടെയാണ് ഇത്തരക്കാർക്കെതിരെ നടപടി കർക്കശമാക്കിയത്. വാദികബീർ അടക്കമുള്ള മേഖലകളിൽ പൊലീസ് ദിവസങ്ങൾക്ക് മുമ്പുതന്നെ അനാവശ്യ യാത്രക്കാരെ പരിശോധിക്കാനും തിരിച്ചയക്കാനും നടപടികൾ എടുത്തിരുന്നു. വെള്ളിയാഴ്ച വരെ കൂടിനിൽക്കുന്നവരെ ഹോണടിച്ച് തുരത്തുകയാണ് പൊലീസ് ചെയ്തിരുന്നത്. പൊലീസ് വാഹനം മറയുന്നതോടെ ഇത്തരക്കാർ പഴയ സ്ഥലത്തുതന്നെ കൂട്ടംകൂടി ഇരിക്കുകയും ചെയ്യുമായിരുന്നു.
എന്നാൽ, വെള്ളിയാഴ്ചയോടെയാണ് സംഗതികൾ ആകെ മാറിയത്. വെള്ളിയാഴ്ച വൈകീട്ട് ആളുകൾ അനാവശ്യമായി കൂടിനിന്ന സ്ഥലങ്ങളിൽ വാഹനങ്ങളിലെ ഉച്ചഭാഷിണികൾ വഴിയാണ് അധികൃതർ ആദ്യം മുന്നറിയിപ്പ് നൽകിയത്. പിന്നീടാണ് ‘ചൂരൽ’ പുറത്തെടുത്തത്. രാത്രിയോടെ നടപടികൾ കടുപ്പിക്കുകയും ചെയ്തിരുന്നു. ജനം കൂട്ടംകൂടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഹൈപ്പർ മാർക്കറ്റുകൾക്കും മുനിസിപ്പാലിറ്റിയും മറ്റ് അധികൃതരും നിർദേശം നൽകിയിരുന്നു.
ഇതനുസരിച്ച് പല ൈഹപ്പർമാർക്കറ്റുകളും നിരവധി ക്രമീകരണങ്ങളാണ് നടപ്പാക്കുന്നത്. പല ഹൈപ്പർ മാർക്കറ്റുകളും കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രവേശനം നിരോധിച്ചു. ഇതനുസരിച്ച് കുടുംബത്തിലെ ഒരു അംഗത്തിന് മാത്രമാണ് ഹൈപ്പർ മാർക്കറ്റിന് ഉള്ളിലേക്ക് പ്രവേശനം അനുവദിക്കുക. ഉപഭോക്താക്കളുടെ തിരക്ക് കുറക്കുന്നതിെൻറ ഭാഗമായി തങ്ങൾ രാത്രി രണ്ടുവരെ തുറന്നുപ്രവർത്തിക്കുമെന്ന് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അതോടൊപ്പം കൗണ്ടറുകളിൽ രണ്ട് മീറ്റർ ഇടവിട്ട് മാർക്കിങ് നടത്തുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം വീട്ടിൽനിന്ന് ഒാർഡർ ചെയ്യാൻ കഴിയുന്ന പ്രീ ഒാർഡർ ആൻഡ് പിക്അപ് ഡെസ്ക് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് വീട്ടിൽനിന്ന് ഒാർഡർ ചെയ്തുകഴിഞ്ഞാൽ വാഹനത്തിൽ പാർകിങ്ങിൽ എത്തുമ്പാേൾ വസ്തുക്കൾ ലഭ്യമാകും. പണം അവിടെ നൽകിയാൽ മതിയാകും. ഇതുവഴി വാഹനത്തിൽനിന്ന് ഇറങ്ങാതെതന്നെ പർചേഴ്സ് നടത്താൻ കഴിയും. അതോടൊപ്പം എല്ലാ ദിവസവും രാത്രി സ്ഥാപനം അടച്ച ശേഷം സ്ഥാപനവും പരിസരവും അണുനശീകരണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
