മൂന്ന് ഗവർണറേറ്റുകളിലെ മത്സ്യമാർക്കറ്റുകൾ അടച്ചു
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻ കരുതൽ നടപടികളുടെ ഭാഗമായി രാജ്യ ത്തെ മൂന്ന് ഗവർണറേറ്റുകളിലെ മത്സ്യമാർക്കറ്റുകൾ കൂടി അടച്ചതായി കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ മത്സ്യമാർക്കറ്റുകളാണ് ശനിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചത്.
മത്സ്യ കച്ചവടത്തിന് ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ മന്ത്രാലയം മത്സ്യത്തൊഴിലാളികളോടും കച്ചവടക്കാരോടും നിർദേശിച്ചു. മത്രയിലെ മത്സ്യ-പഴം, പച്ചക്കറി മാർക്കറ്റും സീബിലെ മത്സ്യമാർക്കറ്റും ഇതിനകം അടച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
