Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിദേശത്ത്​ കുടുങ്ങിയ...

വിദേശത്ത്​ കുടുങ്ങിയ ഒമാൻ സ്വദേശികളെ തിരിച്ചെത്തിച്ചുതുടങ്ങി

text_fields
bookmark_border
വിദേശത്ത്​ കുടുങ്ങിയ ഒമാൻ സ്വദേശികളെ തിരിച്ചെത്തിച്ചുതുടങ്ങി
cancel

മ​സ്​​ക​ത്ത്​: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും മ​റ്റു​ ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലും കു​ടു​ങ്ങി​യ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ളെ​യും സ്വ​ദേ​ശി​ക​ളെ​യും തി​രി​ച്ചെ​ത്തി​ച്ചു തു​ട​ങ്ങി. ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ധാ​ര​ണ പ്ര​കാ​രം ഒ​മാ​ൻ എ​യ​ർ പ്ര​ത്യേ​ക വി​മാ​ന​മ​യ​ച്ചാ​ണ് കു​ടു​ങ്ങി​യ​വ​രെ കൊ​ണ്ടു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ 24ന്​ ​ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി യോ​ഗ​ത്തി​ലെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ആ​ദ്യ ബാ​ച്ച്​ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ തി​രി​ച്ചെ​ത്തി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​രെ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ മു​മ്പു​മാ​യി തി​രി​കെ​യെ​ത്തി​ക്കും. സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ പ്ര​കാ​രം ഞാ​യ​റാ​ഴ്​​ച ഉ​ച്ച മു​ത​ൽ ഒ​മാ​നി​ൽ നി​ന്നു​ള്ള എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര - ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ളും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണി​ത്.

തി​രി​കെ​യെ​ത്തു​ന്ന​വ​രെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്​ മാ​റ്റു​ക​യാ​ണ്​ ചെ​യ്യു​ക. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ 40 ഹോ​ട്ട​ലു​ക​ളി​ലെ 2816 മു​റി​ക​ളാ​ണ്​ കോ​വി​ഡ്​ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റി​യി​ട്ടു​ള്ള​ത്. ഹോ​ട്ട​ലു​ക​ളെ മൂ​ന്നാ​യി ത​രം​തി​രി​ച്ചി​ട്ടാ​ണ്​ ആ​ളു​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​ത്.
ഒ​രു വി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ൽ ഒ​രു രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മി​ല്ലാ​ത്ത​വ​രെ​യാ​ണ്​ പാ​ർ​പ്പി​ക്കു​ക. കു​റ​ച്ച്​ എ​ണ്ണ​ത്തി​ൽ സം​ശ​യാ​സ്​​പ​ദ​മാ​യ കേ​സു​ക​ളും മൂ​ന്നാ​മ​ത്തെ വി​ഭാ​ഗം ഹോ​ട്ട​ലു​ക​ൾ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ ചി​കി​ത്സ​ക്കു​മാ​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക. റി​ലീ​ഫ്, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നാ​ഷ​ന​ൽ യൂ​ത്ത്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഏ​താ​ണ്ട്​ 2978 ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ വി​ദേ​ശ​ത്തു​ണ്ടെ​ന്നാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. മ​റ്റു​ള്ള​വ​ർ രോ​ഗ​ബാ​ധ​യു​ടെ തു​ട​ക്ക സ​മ​യ​ത്തേ തി​രി​കെ​യെ​ത്തി​യി​രു​ന്നു. മാ​ർ​ച്ച്​ 29ന്​ ​മു​മ്പ്​ തി​രി​കെ യാ​ത്ര സാ​ധ്യ​മാ​കാ​ത്ത ഒ​മാ​നി​ക​ൾ​ക്ക്​ കോ​വി​ഡ്​ ഭീ​തി​യ​ക​ന്ന ശേ​ഷ​മേ തി​രി​കെ യാ​ത്ര സാ​ധ്യ​മാ​വു​ക​യു​ള്ളൂ​വെ​ന്ന്​ ഒ​മാ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story