Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാ​മൂ​ഹി​ക അ​ക​ലം...

സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം, ഓ​ർ​മി​പ്പി​ച്ച്​ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം,  ഓ​ർ​മി​പ്പി​ച്ച്​ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം
cancel
camera_alt?????????????????????????? ?????? ????????????? ????????? ?????????????? ????????????? ????????????? ?????????????????????????????????????

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള ക​ട​ക​ളും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​മെ​ല്ലാം സാ​മൂ​ഹി​ക അ​ക​ലം സം​ബ​ന്ധി​ച്ച നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ ​ല​യം അ​റി​യി​ച്ചു. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. ഷോ​പ്പി​ങ്ങി​ന്​ പോ​കു​ന്ന​വ​രും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ അ​റി​യി​ച്ചു.ഒ​രു കു​ടും​ബ​ത്തി​ൽ​നി​ന്ന്​ ഒ​രാ​ൾ മാ​ത്രം സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ പോ​യാ​ൽ മ​തി. കു​ട്ടി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും ക​ട​ക​ളി​ൽ കൊ​ണ്ടു​പോ​ക​രു​ത്.

ക​ട​ക​ളി​ൽ പോ​കു​ന്ന​വ​ർ മ​റ്റു​ള്ള ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണം. കാ​ഷ്​ കൗ​ണ്ട​റി​ൽ​നി​ന്നും സു​ര​ക്ഷി​ത അ​ക​ല​ത്തി​ൽ വേ​ണം നി​ൽ​ക്കാ​ൻ. ആ​ളു​ക​ൾ എ​പ്പോ​ഴും സ്​​പ​ർ​ശി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ഇ​വ​ർ തൊ​ടു​ക​യും ചെ​യ്യ​രു​ത്. ഷോ​പ്പി​ങ്ങ്​ സം​ബ​ന്ധി​ച്ച്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന്​ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ചി​ല സ്​​ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ത​ര​ക്കാ​ർ​ക്കെ​തെി​രെ ന​ട​പ​ടി​യെ​ടു​ക്കും. ഉ​പ​ഭോ​ക്​​താ​ക്ക​ളെ ചെ​റി​യ ചെ​റി​യ വി​ഭാ​ഗ​ങ്ങ​ളാ​യി മാ​ത്ര​മേ ക​ട​ത്തി വി​ടാ​ൻ പാ​ടു​ള്ളൂ​വെ​ന്ന​താ​ണ്​ പ്ര​ധാ​ന നി​ർ​ദേ​ശം. കാ​ഷ്​ കൗ​ണ്ട​റി​ൽ ര​ണ്ട്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ത​മ്മി​ൽ ര​ണ്ടു​ മീ​റ്റ​റെ​ങ്കി​ലും അ​ക​ലം വേ​ണം. ഷോ​പ്പി​ങ്​ കാ​ർ​ട്ടു​ക​ള​ട​ക്കം രോ​ഗാ​ണു​മു​ക്ത​മാ​ക്ക​ണം. കു​ടും​ബ​മാ​യെ​ത്തി​യും രാ​ത്രി ഏ​ഴു മു​ത​ൽ പ​ത്തു​വ​രെ സ​മ​യ​ത്തു​ള്ള ഷോ​പ്പി​ങ്ങും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ഷോ​പ്പി​ങ്​ പ​ര​മാ​വ​ധി ഒാ​ൺ​ലൈ​ൻ ആ​ക​ണ​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story