Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതു​റ​ന്നി​രി​ക്കു​ന്ന...

തു​റ​ന്നി​രി​ക്കു​ന്ന ക​ട​ക​ളി​ൽ ആ​ളു​ക​ളു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്ക​ണം

text_fields
bookmark_border
തു​റ​ന്നി​രി​ക്കു​ന്ന ക​ട​ക​ളി​ൽ  ആ​ളു​ക​ളു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്ക​ണം
cancel

മ​സ്​​ക​ത്ത്​: തു​റ​ന്നി​രി​ക്കു​ന്ന ക​ട​ക​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മാ​നേ​ജ്​​മ​െൻറ്​ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. ഒ​രേ​സ​മ​യം കു​റ​ഞ്ഞ എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ ക​ട​ക്കു​ള്ളി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ. കോ​വി​ഡ്​-19​ വ്യാ​പ​നം ത​ട​യു​ന്ന​തി​നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശം. തു​റ​ന്നി​രി​ക്കു​ന്ന ക​ട​ക​ളി​ൽ ആ​ളു​ക​ളു​ടെ തി​ര​ക്ക്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ​ത​ന്നെ ഇ​തി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. ആ​ളു​ക​ളെ ചെ​റി​യ വി​ഭാ​ഗ​ങ്ങ​ളാ​യി മാ​ത്ര​മേ ക​യ​റ്റി​വി​ടാ​ൻ പാ​ടു​ള്ളൂ. കൗ​ണ്ട​ർ മേ​ഖ​ല​യി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ത​മ്മി​ൽ ര​ണ്ടു​ മീ​റ്റ​ർ അ​ക​ലം ഉ​റ​പ്പാ​ക്ക​ണം. ഷോ​പ്പി​ങ്​ കാ​ർ​ട്ടു​ക​ൾ, ഹാ​ൻ​ഡ്​ റെ​യി​ലു​ക​ൾ, ആ​ളു​ക​ൾ തൊ​ടാ​ൻ സാ​ധ്യ​ത​യു​ള്ള സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വ എ​പ്പോ​ഴും അ​ണു​മു​ക്​​ത​മാ​ക്ക​ണം. യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ടും​ആ​വ​ശ്യ​​പ്പെ​ട്ടു. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലും കൂ​ട്ട​മാ​യും ഷോ​പ്പി​ങ്ങി​ന്​ വ​ര​രു​ത്. രാ​ത്രി ഏ​ഴു മു​ത​ൽ പ​ത്തു​വ​രെ സ​മ​യ​ത്ത്​ ഷോ​പ്പി​ങ്​ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ഉ​പ​ഭോ​ക്​​താ​ക്ക​ൾ പ​ര​മാ​വ​ധി ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്ങോ ഗ്രോ​സ​റി ഡെ​ലി​വ​റി സേ​വ​ന​മോ ഉ​പ​യോ​ഗി​ക്ക​ണം.

അ​ത്യാ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, അ​നാ​വ​ശ്യ​മാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​കൂ​ട്ട​രു​ത്. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കു​ന്ന​തി​ന്​ ഒ​പ്പം 1000 റി​യാ​ൽ​വ​രെ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഭ​ക്ഷ്യോ​ൽ​​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്​​തൃ ഉ​ൽ​​പ​ന്ന​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ, ക്ലി​നി​ക്കു​ക​ൾ, ഫാ​ർ​മ​സി, ഒ​പ്​​റ്റി​ക്ക​ൽ സ്​​റ്റോ​റു​ക​ൾ, ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ ഒ​ഴി​ച്ചു​ള്ള മ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്​​ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ മ​ണി എ​ക്​​സ​്​​ചേ​ഞ്ചു​ക​ൾ, ജ്വ​ല്ല​റി, തു​ണി​ക്ക​ട​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ ഷോ​പ്പു​ക​ൾ എ​ന്നി​വ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച ഷ​ട്ട​ർ വീ​ണു. പൊ​തു​പാ​ർ​ക്കു​ക​ൾ, സി​നി​മ തി​യ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യും ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story