വാഹനമോടിക്കുേമ്പാൾ മാസ്ക് ധരിക്കാം
text_fieldsമസ്കത്ത്: വാഹനമോടിക്കുേമ്പാൾ മുഖാവരണം (ഫേസ് മാസ്ക്) ധരിക്കുന്നതിന് ഏർപ്പെ ടുത്തിയിരുന്ന വിലക്ക് റോയൽ ഒമാൻ പൊലീസ് താൽക്കാലികമായി നീക്കി. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ആർ.ഒ.പിയുടെ തീരുമാനമെന്ന് ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു.
മുഖം തിരിച്ചറിയാനാകാത്ത വിധത്തിൽ മാസ്ക് ധരിച്ച് വാഹനമോടിക്കുന്നത് ഗതാഗത നിയമ ലംഘനമായാണ് റോയൽ ഒമാൻ പൊലീസ് കണക്കാക്കുന്നത്. 50 റിയാലാണ് ഇതിന് പിഴ ചുമത്തുന്നത്.
നിലവിലെ അസാധാരണ സാഹചര്യം മുൻനിർത്തിയാണ് ഇൗ നിയമത്തിൽ ഇളവ് നൽകുന്നതെന്ന് ആർ.ഒ.പി ട്രാഫിക് വിഭാഗം അസി. ഡയറക്ടർ ജനറൽ കേണൽ അലി അൽ ഫലാഹി പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് മാസ്ക് ഉപയോഗിച്ച് മുഖം മറക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തില്ല. ദിവസവും നിരവധി യാത്രക്കാരുമായി ഇടപഴകുന്നതിനാൽ ടാക്സി യാത്രക്കാർ കൂടുതലും മുഖാവരണം ധരിച്ചിട്ടുണ്ട്. വാഹനത്തിൽ കയറുന്ന യാത്രക്കാർക്കായി ടാക്സികളിൽ ഹാൻഡ് സാനിറ്റൈസറുകളും വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
