ഒമാനിൽ ഇന്ത്യൻ എംബസിയിൽ പ്രവേശന നിയന്ത്രണം
text_fieldsമസ്കത്ത്: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസിയിൽ പ്രവേശനത്തിന ് നിയന്ത്രണം. കോൺസുലർ/സാമൂഹികക്ഷേമ വിഭാഗങ്ങളുടെ സേവനങ്ങൾ ആവശ്യമുള്ളവർ മുൻക ൂർ അപ്പോയിൻമെൻറ് എടുക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ആളുകൾ കൂട്ടംകൂടുന്ന സ ാഹചര്യം ഒഴിവാക്കുന്നതിനാണ് നടപടി. അപ്പോയിൻമെൻറിന് 968 24695981, cons.muscat@mea.gov.in (കോൺസുലാർ), 80071234, cw.m uscat@mea.gov.in എന്നീ ഫോൺ നമ്പറുകളിലും ഇ-മെയിലുകകളിലും ബന്ധപ്പെടാം. പാസ്പോർട്ട് സേവനങ്ങൾ നൽകുന്ന ബി.എൽ.എസ് ഇൻറർനാഷനലിലെ സന്ദർശനത്തിനും അപ്പോയിൻമെൻറ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യക്കാർ മാത്രം എത്തിയാൽ മതിയെന്നും 7980 6929 എന്ന നമ്പറിൽ വിളിച്ച് അപ്പോയിൻമെൻറ് എടുക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കോവിഡ്-19 ബാധിച്ച മൂന്നുപേർ കൂടി രോഗമുക്തരായതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ കോവിഡ് മാറിയവരുടെ എണ്ണം 12 ആയി. മൊത്തം 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവിൽ തിങ്കളാഴ്ച രാത്രി വൈകി രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെയെല്ലാം നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് രോഗവ്യാപനം കുറക്കാൻ പഴുതടച്ച ജാഗ്രത ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച നിരവധി പദ്ധതികൾ ചൊവ്വാഴ്ചയും കഴിഞ്ഞ ദിവസങ്ങളിലുമായി നടപ്പിലായി. രാജ്യത്ത് ഒമാനികളും ജി.സി.സി പൗരന്മാരും ഒഴിച്ചുള്ളവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനാണ് നേരത്തേ തീരുമാനിച്ചത്. പിന്നീട് െറസിഡൻറ് വിസയുള്ള വിദേശികളെ പ്രവേശനവിലക്കിൽനിന്ന് ഒഴിവാക്കാൻ തീരുമാനമായിരുന്നു. എന്നാൽ കര-വ്യോമ-കടൽ അതിർത്തികൾവഴി രാജ്യത്തേക്ക് എത്തുന്ന എല്ലാ യാത്രക്കാരെയും കരുതൽ നിരീക്ഷണത്തിന് (ക്വാറൈൻറൻ) വിധേയരാക്കും. ചൊവ്വാഴ്ച ഉച്ചക്ക് 12 മുതൽ ക്വാറൈൻറൻ പ്രാബല്യത്തിൽ വന്നു.
സുപ്രീം കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറൈൻറന് വിധേയമാക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കാണുന്നപക്ഷം ആശുപത്രിയിൽ ക്വാറൈൻറൻ നടത്താനാകും നിർദേശിക്കുക. മാർച്ച് രണ്ടിനുശേഷം ഒമാനിൽ പ്രവേശിച്ച എല്ലാ യാത്രക്കാരും വീട്ടിലോ ആശുപത്രികളിലോ ക്വാറൈൻറന് വിധേയമാകണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു. എന്നാൽ, ഇന്നലെ ഉച്ചക്ക് 12ന് മുമ്പ് മസ്കത്തിൽ ഇറങ്ങിയ യാത്രക്കാരോട് ക്വാറൈൻറന് നിർദേശിച്ചിട്ടില്ല. വിമാനത്തിൽ വെച്ച് നൽകുന്ന ഫോറത്തിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ സന്ദർശിച്ച രാജ്യങ്ങൾ, രോഗലക്ഷണങ്ങൾ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി വാങ്ങിയശേഷം ഇവരെ പോകാൻ അനുവദിച്ചു.
സ്വദേശികളും വിദേശികളും പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുകയും വേണം. നഗരസഭയുടെ നിർദേശപ്രകാരം മസ്കത്തിലെയടക്കം സ്ഥാപനങ്ങളിലെല്ലാം സാനിറ്റൈസറുകളും ചിലയിടങ്ങളിൽ സാനിറ്റൈസറി ഉപയോഗത്തിെൻറ ഗുണം വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്വാറൈൻറൻ ഏർപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ. അമൽ സൈഫ് അൽ മാനി പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നപക്ഷം അടുത്ത ഹെൽത്ത് സെൻററിൽ വിവരമറിയിക്കുകയോ മന്ത്രാലയത്തിെൻറ ഹോട്ട്ലൈൻ നമ്പറായ 24441999ൽ അറിയിക്കുകയോ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
