ഒമാനിൽ ഒരാൾക്കുകൂടി കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ ഒരാൾക്കുകൂടി കോവിഡ് -19 ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് വ്യ ാഴാഴ്ച രാത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഒമ്പത് പേരുടെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു. സ്വദേശിക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നറിയാനുള്ള പരിശോധനകൾ നടന്നുവരുകയാണ്.
നേരത്തേ സ്ഥിരീകരിച്ചതിൽ 17 പേർ ഇറാനിലേക്ക് യാത്ര ചെയ്തവരും ഒരാൾ ഇറ്റലിയിലേക്ക് യാത്ര ചെയ്തയാളുമാണ്. രോഗം സ്ഥിരീകരിച്ചവരും കരുതൽ നിരീക്ഷണത്തിലുള്ളവരും ക്വാറൈൻറൻ നടപടികളോട് സഹകരിക്കുകയും നിർദേശങ്ങൾ പാലിക്കുകയും വേണം. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് സർക്കുലറിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
