ഒമാെൻറ ആദ്യത്തെ ഹെൽത്ത് കെയർ ഫണ്ടിൽ 20 ദശലക്ഷത്തിെൻറ നിക്ഷേപം
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യ ഹെൽത്ത് കെയർ നിക്ഷേപക ഫണ്ടായ ‘അമാൻ ഹെൽത്ത് കെയർ സർവിസ സ്’ 20 ദശലക്ഷം റിയാലിെൻറ ഫണ്ട് സ്വരൂപിച്ചു. മുൻനിര സ്വകാര്യ ഇക്വിറ്റി നിക്ഷേപക കമ്പ നിയായ ഒമാൻ ഇൻവെസ്റ്റ്മെൻറ് കോർപറേഷന് കീഴിലുള്ളതാണ് അമാൻ ഹെൽത്ത് കെയർ സർവിസസ്. മൊത്തം 50 ദശലക്ഷം റിയാലിെൻറ ഫണ്ടിെൻറ ആദ്യ ഘട്ടമായാണ് 20 ദശലക്ഷം റിയാൽ സ്വരൂപിച്ചത്. ഒമാൻ മാർക്കറ്റിൽ ക്രിയാത്മക നിക്ഷേപക പദ്ധതികൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒമാൻ ഇൻവെസ്റ്റ്മെൻറ് കോർപറേഷൻ ഇൗ പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ മേഖലയുടെയും പെൻഷൻ ഫണ്ടിെൻറയും വൻ പിന്തുണയാണ് പദ്ധതികൾക്ക് ലഭിച്ചത്. അമാൻ ഹെൽത്ത് കെയറിെൻറ ഒന്നാം പദ്ധതിയുടെ ഷെയറുകൾ പെെട്ടന്ന് പൂർത്തിയാകാൻ കാരണം ആരോഗ്യ സംരക്ഷണ മേഖലയിൽ നിക്ഷേപമിറക്കാനുള്ള ജനങ്ങളുടെ ആത്മവിശ്വാസവും ഇൗ മേഖലയുടെ വളർച്ച സാധ്യതയുമാണെന്ന് കമ്പനി സി.ഇ.ഒ കലത്ത് അൽ ബലൂഷി പറഞ്ഞു.
രാജ്യത്തിെൻറ സാമ്പത്തിക വളർച്ചക്ക് സ്വകാര്യ മേഖലയെ ഉപയോഗപ്പെടുത്തുകയെന്ന കർത്തവ്യമാണ് കമ്പനി നിർവഹിക്കുന്നത്. തൊഴിലവസരങ്ങൾ ഉണ്ടാക്കുക, ദേശീയ സാമ്പത്തിക വളർച്ചക്ക് സ്വകാര്യ മേഖലയും സർക്കാർ മേഖലയും കൈേകാർക്കുക എന്ന ലക്ഷ്യവും ഒ.െഎ.സി നിർവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ മസ്കത്തിലും സുഹാറിലും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആശുപത്രികൾ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പദ്ധതിക്ക് കീഴിലുള്ള ആദ്യ ആശുപത്രി സുഹാറിലാണ് ആദ്യം ആരംഭിക്കുക. ഇൗ വർഷം രണ്ടാം പാദത്തോടെ നിർമാണം ആരംഭിക്കുകയും 2022ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും.
നിരവധി സൗകര്യങ്ങളോടെ ഒമാനിലെയും ജി.സി.സി രാജ്യങ്ങളിലുള്ളവരെയും ആകർഷിക്കാൻ കഴിയുന്ന രീതിയിൽ അമാൻ ഹെൽത്ത് കെയറിനെ മേഖല ആരോഗ്യ സംരക്ഷണ കേന്ദ്രമാക്കി ഉയർത്തുമെന്നും അൽ ബലൂഷി പറഞ്ഞു. ഏണസ്റ്റ് ആൻഡ് യങ് ആണ് പദ്ധതിയുടെ സാധ്യത പഠനം നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബ സൗഹൃദാന്തരീക്ഷത്തിൽ മികച്ച ആരോഗ്യ സംരക്ഷണമാണ് പദ്ധതി വഴി ലഭിക്കുക. അമാൻ ഹെൽത്ത് കെയറിെൻറ നിക്ഷേപവും നടത്തിപ്പുമൊക്കെ കൈകാര്യം ചെയ്യുന്നത് അമാൻ കാപിറ്റൽ എൽ.എൽ.സി ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
