മത്ര തീപിടിത്തം; സർവം നഷ്ടപ്പെട്ട് ബംഗ്ലാദേശികൾ
text_fieldsമത്ര: മത്രയിൽ ബുധനാഴ്ച ഉച്ചക്കുണ്ടായ തീപിടിത്തത്തിൽ സർവസ്വവും നഷ്ടമായതിെൻ റ നടുക്കുന്ന ഒാർമകളിലാണ് ബംഗ്ലാദേശ് സ്വദേശികളായ ക്ലീനിങ് കമ്പനിയിലെ കരാർ തൊ ഴിലാളികൾ. കത്തിനശിച്ച ഗോഡൗണിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ രണ്ടു മുറികളിലായി താമസിക്കുന്ന പത്തുപേരുടെ മുഴുവൻ സാധനസാമഗ്രികളും അഗ്നി വിഴുങ്ങി. താമസിക്കുന്നവരില്‍ ഒരാളൊഴികെ എല്ലാവരും ഡ്യൂട്ടിയിലായിരുന്നു. ഉടുത്ത യൂനിഫോമൊഴിച്ച് മറ്റൊന്നും തന്നെ മുറിയില്‍ ബാക്കിയായില്ല. അതില്‍ രണ്ടുപേര്‍ നാട്ടിലേക്ക് പോകാനായി സ്വരുക്കൂട്ടിവെച്ച സാധനങ്ങളും ചാമ്പലായതിൽപെട്ടു.
മിച്ചം പിടിച്ചുവെച്ചിരുന്ന പണവും കത്തിയമര്‍ന്നതിൽ ഉൾപ്പെട്ടതായി ക്ലീനിങ് തൊഴിലാളിയായ സൈഫുള്‍ പറഞ്ഞു. മുറിയിലുണ്ടായിരുന്നയാൾ തീ പടര്‍ന്ന സമയത്ത് കുളിമുറിയിലായിരുന്നു. തീയും പുകയും അടിച്ചു കയറുന്നത് കണ്ട് ഇയാൾ ഉടുവസ്ത്രവുമായി ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ കടയിലുള്ളവരാണ് ഇദ്ദേഹത്തിന് മാറ്റാനുള്ള വസ്ത്രങ്ങൾ നല്‍കിയത്. അപായമൊഴിവായ ആശ്വാസത്തിലാണെങ്കിലും എല്ലാം നഷ്ടപ്പെട്ട നിരാശയിലാണെല്ലാവരും. ക്ലീനിങ് കമ്പനി ആവശ്യമായ സാധനങ്ങൾ നല്കി ഇവരെ മറ്റൊരിടത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
