മത്ര: നോവൽ കൊറോണ വൈറസ് ബാധ സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മത്ര സൂഖിലെത്തി. രോഗപ്രതിരോധ മാർഗങ്ങളും സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗരീതിയും വിശദീകരിച്ചു.
രോഗപ്രതിരോധ മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു. വിദേശ ടൂറിസ്റ്റുകളടക്കം ഉപഭോക്താക്കൾ എത്തുന്നത് കണക്കിലെടുത്ത് മാസ്ക് ധരിച്ചാണ് പല കടക്കാരും ഇപ്പോൾ സൂഖിൽ ജോലി ചെയ്യുന്നത്.