മസ്കത്ത്: ഇന്ത്യൻ അംബാസഡർ മുനു മഹാവർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖി ന് അധികാരപത്രം കൈമാറി. അൽ ആലം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഒമാൻ റോയൽ കോർട്ട് മന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്വിറ്റ്സർലൻഡ്, ഇറ്റലി, ഫലസ്തീൻ, കുവൈത്ത്, ബഹ്റൈൻ, ലബനാൻ, ഫ്രാൻസ്, ബംഗ്ലാദേശ്, നെതർലൻഡ്, നേപ്പാൾ, ഇറാൻ, സിറിയ, യമൻ തുടങ്ങിയ രാഷ്ട്രങ്ങളുടെ ഒമാനിലെ അംബാസഡർമാരും അധികാരപത്രം കൈമാറി.