ഒമാനും ഇന്ത്യക്കുമിടയിൽ യാത്രനിരോധനമുണ്ടോ?
text_fieldsമസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്രനിരോധനമുണ്ടോയെന്നതാ ണ് കുറച്ചു ദിവസങ്ങളായി പ്രവാസികൾക്കിടയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ചൂടേറിയ ചോ ദ്യം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉൗഹാപോഹങ്ങളും മറ്റും ഇവരുടെ ആശങ്ക വർധിപ്പ ിക്കുന്നു. വിസ മാറാനും മറ്റുമൊക്കെ അടിയന്തരമായി നാട്ടിൽ പോേകണ്ടവരാണ് തിരിച്ചു വരാൻ കഴിയുമോയെന്ന സംശയത്തിൽ കഴിയുന്നത്. വിവിധ ഗൾഫ് രാജ്യങ്ങൾ യാത്രവിലക്ക് ഏർ പ്പെടുത്തിയ വാർത്തകളും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. ഒമാനിൽനിന്ന് പുറത്തുേപാ വുന്നവരുടെയും ഒമാനിലേക്ക് വരുന്നവരുടെയും സൗകര്യത്തിനായി യാത്രനിയന്ത്രണ വിവര ങ്ങൾ ഒമാൻ എയർ ചൊവ്വാഴ്ച പുറത്തിറക്കി. ഇതിൽ ഒമാനിൽനിന്ന് ഇന്ത്യയിലേക്കും തിരിച് ചുമുള്ള വിമാനങ്ങൾക്ക് ഒരുവിധത്തിലുള്ള നിയന്ത്രണവും ഉള്ളതായി ഇല്ല. ഒമാൻ-ഇന്ത്യൻ അധികൃതരും ചൊവ്വാഴ്ച രാത്രി വരെ ഇത്തരത്തിൽ വിലക്കുള്ളതായി അറിയിച്ചിട്ടില്ല.
വ്യാജപ്രചാരണങ്ങൾക്ക് ഒപ്പം മലയാള പത്രങ്ങളിലെ (മാധ്യമത്തിലല്ല) ആശയക്കുഴപ്പമുണ്ടാക്കുന്ന വാർത്തകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘കൊറോണ: ഒമാൻ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി’ എന്ന ഇൗ വാർത്തയിൽ ഇന്ത്യ ഉൾപ്പെടെ രാഷ്ട്രങ്ങൾ ഇതിൽ ഉൾപ്പെേട്ടക്കാം എന്ന വാചകമുണ്ട്. ഇതാണ് മലയാളികളെ ആശങ്കയിലാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് കേരളത്തിൽനിന്നുള്ള വിവിധ മാധ്യമങ്ങൾ നൽകിയ ‘ഒമാൻ എയർ കൊച്ചിയിൽനിന്ന് മസ്കത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി’ എന്ന വാർത്തയും മലയാളി സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തി. രണ്ടു പ്രതിദിന സർവിസുകളാണ് കൊച്ചിയിൽനിന്ന് മസ്കത്തിലേക്ക് ഉള്ളത്. മാർച്ച് 11, 13, 14 തീയതികളിൽ യാത്രക്കാരുടെ കുറവുമൂലം ഇതിൽ ഒരു സർവിസ് റദ്ദാക്കുകയാണ് ചെയ്തത്. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സർവിസ് റദ്ദാക്കൽ നടന്നിട്ടില്ലെന്ന് ഒമാൻ എയർ അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കോവിഡ് സംബന്ധമായി സമൂഹമാധ്യമ സന്ദേശങ്ങൾ അതിെൻറ സത്യാവസ്ഥ അറിയാതെ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ ആശങ്കയും ഭീതിയും പരത്താനാണ് സഹായിക്കുക. ഇന്ത്യയിൽനിന്നും മറ്റും വരുന്ന ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർ ചിലപ്പോൾ കുരുക്കിലാവാനും സാധ്യതയുണ്ട്. അതിനാൽ ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണിത്. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒമാനിൽ തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണെന്നതും ഒാർമ വേണം. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമേ കണക്കിലെടുക്കാൻ പാടുള്ളൂവെന്നും ഒമാൻ സർക്കാർ പലകുറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രനിരോധനമുണ്ടോയെന്നറിയാൻ ട്രാവൽ ഏജൻസി ഒാഫിസുകളിലും മാധ്യമപ്രവർത്തകർക്കുമെല്ലാം നിരവധി കാളുകളാണ് ദിവസവും ലഭിക്കുന്നത്.
പ്രവേശന വിലക്ക് ആർക്കൊക്കെ?
ചൈന, ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഒമാനിൽ പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ, ഒമാനിൽ താമസ വിസയുള്ള ഇൗ രാജ്യക്കാർക്ക് നിയമം ബാധകമല്ല. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ചൈന, ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചവർക്കും ഒമാനിൽ പ്രവേശിക്കാൻ കഴിയില്ല.
ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ 14 ദിവസം പരസമ്പർക്കമില്ലാതെ കരുതൽ നിരീക്ഷണത്തിന് (ക്വാറൈൻറൻ) വിധേയമാകണം. ചൈന, ഇറാൻ, ഇറ്റലി സ്വദേശികൾക്ക് ക്വാറൈൻറന് വിധേയമായും ഒമാനിൽ പ്രവേശിക്കാൻ കഴിയില്ല.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇൗജിപ്തിൽ തങ്ങിയവർക്കും ഒമാനിൽ പ്രവേശനം അനുവദിക്കില്ല. ഇൗജിപ്ത് സന്ദർശിച്ച ഒമാനികൾക്ക് ഇൗ നിയമം ബാധകമല്ല. ഒമാനിൽ താമസരേഖയുള്ള ഇൗജിപ്തുകാർക്ക് ഒമാനിൽ പ്രവേശിക്കാൻ കഴിയും. എന്നാൽ, ഇത്തരക്കാർ തങ്ങൾക്ക് കോവിഡ് ബാധയില്ലെന്ന സർട്ടിഫിക്കറ്റ് യാത്രക്ക് 48 മണിക്കൂർ മുമ്പ് സമർപ്പിക്കണം. ഇൗ സർട്ടിഫിക്കറ്റുകൾ കൈറോയിലെ ഒമാൻ എംബസിയുടെ അംഗീകാരമുള്ള ലബോറട്ടറികളിൽനിന്ന് നൽകിയതാകണം. തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് യാത്രചെയ്ത ഒമാനികളെ അതേ കാർഡ് ഉപയോഗിച്ച് തന്നെ തിരിച്ചുവരാനും അനുവദിക്കും. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ പാസ്േപാർട്ടിൽ മാത്രമേ ഒമാനിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. െഎ.ഡി കാർഡുകൾ വഴി പ്രവേശനം അനുവദിക്കില്ല.
ഇന്ത്യയിലെ നിയന്ത്രണമനുസരിച്ച് ഇറാൻ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യക്കാർക്ക് മാർച്ച് മൂന്നിനോ അതിന് മുേമ്പാ നൽകിയ ഇ- വിസകൾക്ക് നിയമസാധുതയില്ല. ഒ.സി.െഎ കാർഡ് ഉടമകൾ, വിമാന ജീവനക്കാർ, നയതന്ത്ര ഉദ്യോഗസ്ഥർ, െഎക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥർ എന്നിവർക്ക് ഇൗ നിയന്ത്രണം ബാധകമല്ല.
ചൈനക്കാർക്ക് െഫബ്രുവരി അഞ്ചിന് മുമ്പ് നൽകിയ ഇ-വിസ അസാധുവാകും. മുകളിൽ പറഞ്ഞ വിഭാഗത്തിലുള്ളവർക്ക് ഇൗ നിയന്ത്രണം ബാധകമല്ല. ഫെബ്രുവരി ഒന്നിനോ അതിന് ശേഷമോ ചൈന, ഇറാൻ, ഇറ്റലി, ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചവരെ ഇന്ത്യയിൽ കടത്തില്ല. ഇവരുടെ ഇ-വിസ അസാധുവാകും. ഇന്ത്യക്കാർ, ഇന്ത്യയിലെ താമസക്കാർ, എയർലൈൻ ജീവനക്കാർ, െഎക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥർ എന്നിവർക്ക് നിയമം ബാധകമല്ല. ജപ്പാനിൽനിന്നും കൊറിയയിൽനിന്നും ഉള്ളവർക്ക് ഒാൺ അറൈവൽ വിസ ലഭിക്കില്ല.
എല്ലാ യാത്രക്കാരും സെൽഫ് ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ച് നൽകണം. ചൈന, ഹോേങ്കാങ്, ഇന്തോനേഷ്യ, ഇറാൻ, ഇറ്റലി, ജപ്പാൻ, കൊറിയൻ റിപ്പബ്ലിക്, മക്കാവു, മലേഷ്യ, നേപ്പാൾ, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രനിരോധനമില്ലാത്ത യാത്രക്കാർ ആഗമനസമയത്ത് വിമാനത്താവളങ്ങളിലെ സ്ക്രീനിങ്ങിന് നിർബന്ധമായും വിധേയമാകണം.
ഒമാനിൽ രോഗബാധ സ്ഥിരീകരിച്ച് വൈകാതെ ഒമാൻ എയർ ചൈനയിലേക്കും ഇറാനിലേക്കുമുള്ള വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നു. ഇറ്റലിയിലെ മിലാനിലേക്കുള്ള സർവിസുകൾ കഴിഞ്ഞ ദിവസം മുതൽ നിർത്തിവെച്ചു. ഖസബ് തുറമുഖത്തുനിന്ന് ഇറാനിയൻ ബോട്ടുകൾ ഉപയോഗിച്ചുള്ള കയറ്റുമതിയും ഇറക്കുമതിയും നിർത്തിെവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
