ന്യൂനമർദം: ഇന്നും നാളെയും മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി രാജ്യത്ത് ഇന്നും നാളെയും മഴക്ക് സാധ്യത. വടക് കൻ ഗവർണറേറ്റുകളിലാണ് മഴയുണ്ടാകാനിടയുള്ളതെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഒറ്റപ്പെട്ട ഇടിയോടെയുള്ള മഴക്കാണ് സാധ്യത. ശക്തമായ കാറ്റും ഉണ്ടാകും. മഴയുടെ ഫലമായി മുസന്ദം, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മസ്കത്ത്, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ വാദികൾ കരകവിഞ്ഞ് ഒഴുകാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
ന്യൂനമർദപാത്തിക്ക് അനുബന്ധമായുള്ള ശക്തമായ വടക്കുകിഴക്കൻ കാറ്റിെൻറ ഫലമായി രാജ്യത്ത് താപനില കുറയാനിടയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മുസന്ദമിലും ഒമാൻ കടലിെൻറ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ മൂന്നു മീറ്റർ വരെ ഉയരാൻ സാധ്യതയുമുണ്ട്. ദൂരക്കാഴ്ച കുറയാനിടയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം. കടലിൽ പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
