മസ്കത്ത്: ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് കോവിഡ് -19 രോഗബാധയുടെ പശ്ചാത് തലത്തിൽ ഒമാനിലേക്ക് പ്രവേശന വിലക്ക് നിലവിലുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒമാനിൽ താമസി ക്കുന്ന ഇൗ രാജ്യങ്ങളിലുള്ളവർ നിലവിൽ രാജ്യത്തിന് പുറത്താണെങ്കിൽ ഒമാനിലേക്ക് തിരികെ പ്രവേശിക്കാൻ അനുവദിക്കില്ല. സാധുവായ വിസയുണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഇവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാതൃ രാജ്യത്തോ മറ്റേതെങ്കിലും വിദേശരാജ്യത്തോ കഴിയണം. രോഗം പടരാതിരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഒമാൻ കഴിഞ്ഞ ദിവസം ഇൗ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
ഇൗ രാജ്യങ്ങളിലാണ് കോവിഡ് -19 രോഗബാധ കൂടുതലെന്ന ആരോഗ്യ മന്ത്രാലയത്തിെൻറ റിപ്പോർട്ടാണ് പ്രവേശനവിലക്കിെൻറ അടിസ്ഥാനം. ഇൗ നാല് രാജ്യങ്ങളിൽനിന്നുള്ളവർ ഒമാനിൽതന്നെ തുടരണമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് നിർദേശിച്ചു. ഇൗ രാഷ്ട്രങ്ങൾ സന്ദർശിച്ച മറ്റു വിദേശികൾക്കും വിലക്ക് ബാധകമായിരിക്കും. ഒമാനിലെ നിരവധി മലയാളി കച്ചവടക്കാർ ചൈനയിൽ പതിവായി സന്ദർശനം നടത്തുന്നവരാണ്. ചൈനാ സന്ദർശന ശേഷം പിന്നീട് ഒമാനിലേക്ക് വരാൻ വേണ്ടി നാട്ടിൽ കഴിയുന്നവർക്ക് പുതിയ വിലക്ക് ബാധകമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.