ക്വാറൈൻറൻ: മാർഗനിർദേശം പുറപ്പെടുവിച്ചു
text_fieldsമസ്കത്ത്: നോവൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പരസമ്പർക്കമില്ലാതെ വീട ുകളിൽ നിരീക്ഷണത്തിൽ (ക്വാറൈൻറൻ) കഴിയുന്നവർക്കായി ആരോഗ്യ മന്ത്രാലയം വിവിധ മാർ ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. നന്നായി വായുസഞ്ചാരമുള്ള ടോയ്ലെറ്റ് സൗകര്യത്തോടെയുള്ള ഒറ്റമുറിയിലാകണം ഇവരെ പാർപ്പിക്കേണ്ടത്. അതേ മുറിയിൽ കുടുംബത്തിലെ മറ്റൊരാൾക്കു കൂടി കഴിയാൻ ആവശ്യമെങ്കിൽ അനുവാദം നൽകും. മറ്റൊരു കിടക്കയിൽ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലത്തിലേ ഇവർ കിടക്കാൻ പാടുള്ളൂ. പരസമ്പർക്കമില്ലാത്ത വ്യക്തിയുടെ സഞ്ചാരം വീടിനുള്ളിൽ മാത്രമാകണം. നിശ്ചയിക്കപ്പെട്ട കുടുംബാംഗത്തിനു മാത്രമേ ആളുടെ പരിചരണം നിർവഹിക്കാൻ പാടുള്ളൂ. സർജിക്കൽ മാസ്ക് ധരിച്ചുമാത്രമേ പരിചരണത്തിന് അടുത്ത് ചെല്ലാൻ പാടുള്ളൂ. ഉപയോഗത്തിന് ശേഷം ഇത് നശിപ്പിക്കണം.
കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ രോഗാണു നാശിനിയോ ഹാൻഡ് സാനിൈറ്റസറോ ഉപയോഗിച്ച് കഴുകണം. സന്ദർശകർ അനുവദനീയമല്ല. പ്രാർഥനക്ക് പള്ളിയിൽ പോവുകയോ വിവാഹമടക്കം ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ പോവുകയോ ചെയ്യരുത്. തുമ്മുേമ്പാഴും ചുമക്കുേമ്പാഴും ടിഷ്യൂ പേപ്പർ കൊണ്ടോ കൈ കൊണ്ടോ വായും മൂക്കും അടച്ചുപിടിക്കണം. ടിഷ്യൂ വേസ്റ്റ് ബിന്നിലിട്ട ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ രോഗാണുനാശിനിയോ ഹാൻഡ് സാനിൈറസറോ ഉപയോഗിച്ച് കഴുകണം. ഇടക്കിടക്ക് കൈകൾ ഇവ ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക. വീട്ടുസാധനങ്ങൾ പങ്കുവെച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കണം. പ്രത്യേകം പാത്രങ്ങളും തുണികളും ഉപയോഗിക്കണം. പരസമ്പർക്കമില്ലാത്ത വ്യക്തി സ്പർശിക്കുന്ന മേശയും മറ്റുമടക്കം സ്ഥലങ്ങൾ വൃത്തിയാക്കുകയും രോഗാണുവിമുക്തമാക്കുകയും ചെയ്യുക. ടോയ്ലെറ്റിെൻറ മൂടിയും ഇരിക്കുന്ന ഭാഗങ്ങളും കൃത്യമായ ഇടവേളകളിൽ രോഗാണു വിമുക്തമാക്കണം. ഉപയോഗിച്ച തുണികൾ പ്രത്യേകം അലക്കുകയും ഉണക്കുകയും വേണം.
ഉപയോഗിച്ച തുണി കുടയുകയോ രോഗിയല്ലാത്തവരുടെ ദേഹത്ത് സ്പർശിക്കാൻ ഇടവരുത്തുകയോ ചെയ്യരുത്. മുറി വൃത്തിയാക്കുേമ്പാഴും തുണിത്തരങ്ങൾ കഴുകുേമ്പാഴും ഡിസ്പോസിബിൾ കൈയുറകൾ ധരിക്കുക. കൈയുറകൾ കളഞ്ഞ ശേഷം കൈകൾ കഴുകണം. മെഡിക്കൽ സംഘം സന്ദർശിക്കാൻ വരുേമ്പാഴും ആശുപത്രിയിൽ പോകുേമ്പാഴും പരസമ്പർക്കമില്ലാത്ത വ്യക്തി മുഖാവരണങ്ങൾ ധരിക്കണം. നിരീക്ഷണത്തിൽ കഴിയുന്ന സമയം രോഗലക്ഷണങ്ങൾ കാണുന്ന പക്ഷം ഉടൻ അടുത്ത ആരോഗ്യ സ്ഥാപനത്തിൽ ബന്ധപ്പെടണം. പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യാതിരിക്കുകയോ സർക്കാർ നിഷ്കർഷിക്കുന്ന ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകാതിരിക്കുകയോ ചെയ്യുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളാൻ ഒമാനി ശിക്ഷാ നിയമത്തിൽ വ്യവസ്ഥയുണ്ട്. 100 റിയാൽ പിഴയും ആറുമാസം വരെ തടവുമാണ് ഇത്തരക്കാർക്ക് ശിക്ഷയായി ലഭിക്കുക. ക്വാറൈൻറൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
