വ്യാജ പച്ചമരുന്നുകൾ പിടിച്ചെടുത്തു
text_fieldsമസ്കത്ത്: ബർക്കയിലെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ വ്യാജ ഹെർബൽ മരുന്നുകളും സൗ ന്ദര്യ വർധക വസ്തുക്കളും പിടിച്ചെടുത്തതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയി ച്ചു. റോയൽ ഒമാൻ പൊലീസിെൻറ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലൈസൻസില്ലാതെയാണ് കട പ്രവർത്തിച്ചിരുന്നത്. വലിയ അളവിലുള്ള സൗന്ദര്യ വർധക വസ്തുക്കളടക്കം ഹെർബൽ മരുന്നുകളാണ് ഇവിടെനിന്ന് കണ്ടെടുത്തതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഭൂരിഭാഗം ഉൽപന്നങ്ങളും വിൽപനക്കായി വീണ്ടും പാക്ക് ചെയ്തവ ആയിരുന്നു. ഒമാനിൽ വിൽപന നിരോധിച്ച മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ജനങ്ങൾ വാങ്ങരുതെന്ന് അധികൃതർ അറിയിച്ചു. അംഗീകൃതമെന്ന് ഉറപ്പുള്ള സ്ഥാപനങ്ങളിൽനിന്ന് മാത്രമേ ഇത്തരം ഉൽപന്നങ്ങൾ വാങ്ങാനും പാടുള്ളൂ.
ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ പേജിൽ ഒമാനിൽ വിൽപന നിരോധിച്ച ഹെർബൽ മരുന്നുകളെയും ആരോഗ്യ ഉൽപന്നങ്ങളെയും കുറിച്ച വിവരങ്ങൾ ലഭ്യമാണ്. മതിയായ ലൈസൻസില്ലാത്ത ഇത്തരം ഉൽപന്നങ്ങളുടെ വിൽപന വർധിക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ഇങ്ങനെ നടപടി കൈക്കൊണ്ടത്. ഫാർമക്കോളജി ആൻഡ് ഫാർമസ്യൂട്ടിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമത്തിെൻറ ലംഘനം മുൻനിർത്തിയാണ് ഇത്തരം വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടിയെടുക്കുകയെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
