Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​: ശൂ​റാ...

കോ​വി​ഡ്​: ശൂ​റാ കൗ​ൺ​സി​ൽ സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി

text_fields
bookmark_border
കോ​വി​ഡ്​: ശൂ​റാ കൗ​ൺ​സി​ൽ സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി
cancel
camera_alt????? ????????? ?????????????????????

മ​സ്​​ക​ത്ത്​: കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യു​ടെ വ്യാ​പ​നം ത​ട​യാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കൈ​ക്കൊ​ണ്ട പ്ര​തി ​രോ​ധ ന​ട​പ​ടി​ക​ൾ മ​ജ്​​ലി​സു​ശൂ​റ യോ​ഗം വി​ല​യി​രു​ത്തി. രാ​ജ്യ​ത്ത്​ ചൊ​വ്വാ​ഴ്​​ച ആ​റ്​ പു​തി​യ രോ ​ഗ​ബാ​ധ​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഇ​േ​താ​ടെ മൊ​ത്തം 12 പേ​ർ​ക്കാ​ണ്​ ഒ​മാ​നി​ൽ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്.
ചെ​യ​ർ​മാ​ൻ ഖാ​ലി​ദ്​ ബി​ൻ ഹി​ലാ​ൽ അ​ൽ മ​അ്​​വാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ആ​ദ്യ വാ​ർ​ഷി​ക യോ​ഗ​ത്തി​​െൻറ ഏ​ഴാ​മ​ത്​ സെ​ഷ​ൻ ക​ര, ക​ട​ൽ, വ്യോ​മ അ​തി​ർ​ത്തി​ക​ളി​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്​​തു.

കോ​വി​ഡ്​ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ൾ ശൂ​റാ കൗ​ൺ​സി​ലി​ന്​ കീ​ഴി​ലു​ള്ള ആ​രോ​ഗ്യ-​പ​രി​സ്​​ഥി​തി ക​മ്മി​റ്റി നി​രീ​ക്ഷി​ക്കും. ഇ​തി​​െൻറ ഭാ​ഗ​മാ​യി ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന്​ അ​ടി​യ​ന്ത​ര യോ​ഗം ന​ട​ത്തും. ഒാ​രോ ഗ​വ​ർ​ണ​റേ​റ്റി​ലെ​യും പൊ​തു​ജ​നാ​രോ​ഗ്യ പ​ദ്ധ​തി​ക​ളും രോ​ഗം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​പ​ക്ഷം കൈ​ക്കൊ​ള്ളു​ന്ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ഇൗ ​യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്യും. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യോ​മ ഗ​താ​ഗ​ത ക​രാ​റു​ക​ൾ, സൗ​രോ​ർ​ജ ഉ​ൽ​പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്​​ട്ര കൂ​ട്ടാ​യ്​​മ സ്​​ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ശൂ​റാ കൗ​ൺ​സി​ൽ യോ​ഗം ച​ർ​ച്ച​ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story