Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ സു​ര​ക്ഷാ...

തൊ​ഴി​ൽ സു​ര​ക്ഷാ ഫ​ണ്ടിന്​ സുൽത്താ​െൻറ നിർദേശം

text_fields
bookmark_border
തൊ​ഴി​ൽ സു​ര​ക്ഷാ ഫ​ണ്ടിന്​ സുൽത്താ​െൻറ നിർദേശം
cancel
camera_alt??????????? ????? ???? ???????????? ???????????????? ??????? ????????????? ????????? ??????

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ സു​ര​ക്ഷാ ഫ​ണ്ട്​ രൂ​പ​വ​ത്​​ക​രി​ക്കാൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ ൻ താ​രീ​ഖ് രാ​ജ​കീ​യ നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​​െൻറ ച​ട്ട​ക്കൂ​ടി​നും പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ​ക്കും വൈ​കാ​തെ രൂ​പം ന​ൽ​കും. മ​ന്ത്രി​സ​ഭ കൗ​ൺ​സി​ൽ യോ​ഗത്തിൽ സുൽത്താൻ അധ്യക്ഷത വഹിച്ചു. ഫ​ണ്ടി​ലേ​ക്കു​ള്ള ആ​ദ്യ വി​ഹി​ത​മാ​യി സു​ൽ​ത്താ​ൻ പ​ത്ത്​ ദ​ശ​ല​ക്ഷം റി​യാ​ൽ കൈ​മാ​റി. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ബി​സി​ന​സു​കാ​രു​ടെ​യും തൊ​ഴി​ലു​ട​മ​ക​ളു​ടെ​യു​മെ​ല്ലാം പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രി​ക്കും ഫ​ണ്ടി​​െൻറ ധ​ന​കാ​ര്യ ച​ട്ട​ക്കൂ​ടി​ന്​ രൂ​പം ന​ൽ​കു​ക. വൈ​കാ​തെ ത​ന്നെ ഇൗ ​വി​ഷ​യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ന​വം​ബ​ർ 18 ഒ​മാ​​െൻറ ദേ​ശീ​യ ദി​ന​മാ​യി തു​ട​രാ​നും സു​ൽ​ത്താ​ൻ ഹൈ​തം ഉ​ത്ത​ര​വി​ട്ടു. ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 2020 ന​വോ​ത്ഥാ​ന​ത്തി​​െൻറ 50ാം വാ​ർ​ഷി​ക​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ന്ത​രി​ച്ച സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ ജ​ന്മ​ദി​ന​മാ​ണ്​ ഒ​മാ​ൻ ദേ​ശീ​യ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​നും സ്വ​കാ​ര്യ മേ​ഖ​ല​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ രാ​ജ്യ​ത്തി​​െൻറ ധ​ന​കാ​ര്യ സു​സ്​​ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന്​ സു​ൽ​ത്താ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​തോ​ടൊ​പ്പം വി​ക​സ​ന​ത്തി​​െൻറ അ​ടു​ത്ത ഘ​ട്ട​ത്തി​ന്​ അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ൽ രാ​ജ്യ​ത്തി​​െൻറ ഭ​ര​ണ​സം​വി​ധാ​ന​ത്തെ ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വി​ക​സ​ന​വും അ​തി​​െൻറ പ​രി​ണി​ത ഫ​ല​ങ്ങ​ളും സം​ബ​ന്ധി​ച്ച പ​ഠ​ന​ത്തി​നു​ള്ള സം​വി​ധാ​ന​ത്തി​ന്​ രൂ​പം ന​ൽ​കു​മെ​ന്ന്​ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം ഗ​േ​വ​ഷ​ണ​വും നൂ​ത​നാ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്ക​ലും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കും. യു​വാ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ കേ​ൾ​ക്കു​മെ​ന്നും സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും പ​ങ്കു​വെ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വി​വി​ധ സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ൾ കൈ​കൊ​ണ്ട ന​ട​പ​ടി​ക​ളെ​യും സു​ൽ​ത്താ​ൻ പ്ര​ശം​സി​ച്ചു. വി​ഷ​ൻ 2040 പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നു​ള്ള അ​ടി​സ്​​ഥാ​നം ഇൗ ​വ​ർ​ഷം ന​ട​പ്പി​ൽ വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. മ​ന്ത്രിസഭ യോഗ​ത്തി​ൽ മ​ന്ത്രി​മാ​ർ സു​ൽ​ത്താ​ന്​ മു​ന്നി​ൽ പ്ര​തി​ജ്​​ഞ​യെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ രാ​ജ​കീ​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം സു​ൽ​ത്താ​​െൻറ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി നി​യ​മി​ത​നാ​യ സ​യ്യി​ദ്​ ഫാ​തി​ക്​ ബി​ൻ ഫ​ഹ​ർ ബി​ൻ തൈ​മൂ​ർ അ​ൽ സ​ഇൗ​ദും നാ​ഷ​ന​ൽ ഡേ ​സെ​ലി​ബ്രേ​ഷ​ൻ​സ്​ ഹ​യ​ർ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശൈ​ഖ്​ സ​ബാ ബി​ൻ ഹം​ദാ​ൻ ബി​ൻ സ​ബാ അ​ൽ സാ​ദി​യും സു​ൽ​ത്താ​ന്​ മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്​​ഞ ചൊ​ല്ലി ചു​മ​ത​ല​യേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story