കൊല്ലത്ത് കാണാതായത് ഒമാനിലെ പ്രവാസിയുടെ മകൾ
text_fieldsമസ്കത്ത്: കൊല്ലം എഴുകോൺ ഇളവരൂരിൽനിന്ന് കാണാതായത് ഒമാനിലെ പ്രവാസിയുടെ മക ൾ. ജഅ്ലാൻ ബുഹസനിൽ നഗരസഭയിൽ ഡ്രൈവറായ പ്രദീപ്കുമാറിെൻറ മകൾ ദേവനന്ദയെയാണ് ക ാണാതായത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. രാത്രി വൈകിയിട്ടും കുട്ടിയെ കണ്ടുകിട്ടിയിട്ടില്ല.
വീടിന് സമീപമുള്ള പള്ളിക്കലാറിൽ അഗ്നിശമനസേനയും തിരച്ചിൽ നടത്തിയിരുന്നു. വിവരമറിഞ്ഞയുടൻ മാനസികമായി തകർന്ന പ്രദീപിനെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ആശ്വസിപ്പിച്ച് നാട്ടിലേക്കയച്ചു. വെള്ളിയാഴ്ച പുലർച്ചയുള്ള ഒമാൻ എയർ വിമാനത്തിലാണ് പ്രദീപ് നാട്ടിലേക്ക് തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
