Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗതാഗതക്കുരുക്ക്​...

ഗതാഗതക്കുരുക്ക്​ അറിയാൻ മൊബൈൽ ആപ്​

text_fields
bookmark_border
ഗതാഗതക്കുരുക്ക്​ അറിയാൻ മൊബൈൽ ആപ്​
cancel

മസ്​കത്ത്​: ഗതാഗത തിരക്കേറിയ ഭാഗങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്​ മസ്​കത്ത്​ നഗരസഭ വികസിപ്പിക്കു ന്നു. ഗതാഗതക്കുരുക്കുകളെ കുറിച്ച്​ കൃത്യമായ അപ്​ഡേറ്റുകൾ ലഭിക്കുംവിധമായിരിക്കും ഇതി​​െൻറ സംവിധാനമെന്ന്​ മസ്​കത്ത്​ നഗരസഭയിലെ ലൈറ്റിങ്​ വിഭാഗം ഡയറക്​ടർ എനജിനീയർ സെയാദ്​ അൽ സദ്​ജാലി പറഞ്ഞു. ഇതുവഴി തിരക്കില്ലാത്ത റൂട്ട്​ തിരഞ്ഞെടുത്ത്​ സമയത്തിന്​ ലക്ഷ്യസ്​ഥലത്ത്​ എത്താൻ സാധിക്കും. ഇൻറലിജൻറ്​ ​ട്രാഫിക്​ മാനേജ്​മ​െൻറ്​ സംവിധാനം അവതരിപ്പിക്കാനുള്ള ജോലികളും നടന്നുവരുകയാണ്​. മികച്ച റോഡുകൾ നിർമിക്കുന്നതിനൊപ്പം അവയിലൂടെയുള്ള ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുകയും ചെയ്​താലേ ഗതാഗതക്കുരുക്കുകൾ നിയന്ത്രിക്കാനാകൂവെന്ന്​ അൽ സദ്​ജാലി പറഞ്ഞു. ട്രാഫിക്​ സിഗ്​നൽ സംവിധാനത്തിന്​ കേന്ദ്രീകൃത കൺട്രോൾ റൂം സ്​ഥാപിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുകയാണ്​.

മദീനത്തുൽ സുൽത്താൻ ഖാബൂസിലാണ്​ ഇതിനായി സ്​ഥലം കണ്ടെത്തിയിട്ടുള്ളത്​. ഗവർണറേറ്റിലെ എല്ലാ സിഗ്​നൽ സംവിധാനങ്ങളും ഇതുമായി ബന്ധിപ്പിക്കും. തിരക്കേറിയ സമയങ്ങളിൽ ഗതാഗതം നിരീക്ഷിക്കാൻ ഇതുവഴി സാധ്യമാകുമെന്നും അൽ സദ്​ജാലി പറഞ്ഞു. റോഡുകളിൽ കൂടുതൽ വ്യക്​തമായതും പ്രാധാന്യമുള്ളതുമായ സൂചന ബോർഡുകളും സ്​ഥാപിക്കും. നിർമാണ ജോലികളും അപകടങ്ങളും മറ്റും നടന്നാൽ മുന്നറിയിപ്പ്​ ലഭിക്കാനും വഴിതിരിഞ്ഞ്​ പോകാനും ഇത്​ സഹായകരമാകും. 15 റൗണ്ടെബൗട്ടുകളിൽ ട്രാഫിക്​ സിഗ്​നലുകൾ സ്​ഥാപിക്കുമെന്നും അൽ സദ്​ജാലി പറഞ്ഞു. മൂന്നെണ്ണത്തിൽ ജോലികൾ പൂർത്തിയായിട്ടുണ്ട്​. നാലുവശത്തുനിന്നുമുള്ള വാഹനങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന പനോരമിക്​ കാമറകൾ ഇവിടെ സ്ഥാപിക്കും. എൽ.ഇ.ഡി സ്​ട്രീറ്റ്​ ലൈറ്റുകൾ സ്​ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. 7200 എണ്ണമാണ്​ സ്ഥാപിച്ചത്​. വൈദ്യുതി ലാഭിക്കാൻ കഴിയുന്ന എൽ.ഇ.ഡി ലൈറ്റുകൾ പൂർണമായി സ്​ഥാപിക്കാൻ 90,000 എണ്ണം വേണ്ടിവരുമെന്നും അൽ സദ്​ജാലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story