Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപോസ്​റ്റൽ/കൊറിയർ ...

പോസ്​റ്റൽ/കൊറിയർ സേവന ഫീസിൽ നിയന്ത്രണം

text_fields
bookmark_border
പോസ്​റ്റൽ/കൊറിയർ  സേവന ഫീസിൽ നിയന്ത്രണം
cancel

മ​സ്​​ക​ത്ത്​: പോ​സ്​​റ്റ​ൽ/​കൊ​റി​യ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ ഉ​പ​ഭോ​ക് ​​താ​ക്ക​ളി​ൽ നി​ന്ന്​ ഇൗ​ടാ​ക്കു​ന്ന ഫീ​സി​ൽ ടെ​ലി​കോം റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ട്രാ) ​നി​യ​ന്ത്ര​ണ ​മേ​ർ​പ്പെ​ടു​ത്തി. ക​സ്​​റ്റം​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ലു​മാ​യി ചേ​ർ​ന്നാ​ണ്​ അം​ഗീ​കൃ​ത പോ​സ്​​ റ്റ​ൽ ക​മ്പ​നി​ക​ൾ​ക്കാ​യു​ള്ള ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യു​ള്ള മു​ന്നൂ​റ്​ റി​യാ​ൽ വ​രെ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക്​ ര​ണ്ട്​ റി​യാ​ലും അ​തി​ന്​ മു​ക​ളി​ൽ മൂ​ല്യ​മു​ള്ള​വ​ക്ക്​ നാ​ല്​ റി​യാ​ലു​മാ​ണ്​ ഹാ​ൻ​ഡ്​​ലി​ങ്​ നി​ര​ക്കാ​യി ഇൗ​ടാ​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും ഫീ​സ്​ നി​യ​ന്ത്ര​ണം ബാ​ധ​കം. പു​റം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന പോ​സ്​​റ്റ​ൽ ഉ​ൽ​​പ​ന്ന​ങ്ങ​ൾ ക​സ്​​റ്റം​സ്​ ക്ലി​യ​റ​ൻ​സി​ന്​ വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും ട്രാ ​അ​റി​യി​ച്ചു.

ലൈ​സ​ൻ​സ്​ ഉ​ള്ള പോ​സ്​​റ്റ​ൽ/​കൊ​റി​യ​ർ സേ​വ​ന ദാ​താ​ക്ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ക​സ്​​റ്റം​സ്​ ക്ലി​യ​റ​ൻ​സ്​ ന​ട​ത്താം. ക്ലി​യ​റ​ൻ​സ്​ സ​മ​യ​ത്ത്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി അ​ട​ക്കേ​ണ്ടി വ​രു​ന്ന തു​ക സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന സ​മ​യ​ത്ത്​ പോ​സ്​​റ്റ​ൽ ക​മ്പ​നി​ക​ൾ​ക്ക്​ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ നി​ന്ന്​ ഇൗ​ടാ​ക്കാ​വു​ന്ന​താ​ണ്. ക​സ്​​റ്റം​സ്​ ഡ്യൂ​ട്ടി​ക്ക്​ ഒ​പ്പം ഹാ​ൻ​ഡ്​​ലി​ങ്​ സ​മ​യ​ത്ത്​ മ​റ്റേ​തെ​ങ്കി​ലും ചെ​ല​വു​ക​ൾ വ​​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​തും ഉ​ൾ​പ്പെ​ടു​ന്ന​താ​കും ഇൗ ​തു​ക​യെ​ന്നും ട്രാ ​അ​റി​യി​ച്ചു.

Show Full Article
TAGS:oman-oman news-gulf news 
Next Story