2014നു ശേഷം രാജ്യം കണ്ട രൂക്ഷമായ വെട്ടുകിളി ശല്യം
text_fieldsമസ്കത്ത്: 2014നുേശഷം രാജ്യം കണ്ട രൂക്ഷമായ വെട്ടുകിളി ശല്യമാണ് ഇപ്പോഴുള്ളതെന്ന് വിദ ഗ്ധർ. ദശലക്ഷക്കണക്കിന് വെട്ടുകിളി കൂട്ടങ്ങളാണ് തെക്കൻ ശർഖിയ, അൽ വുസ്ത, മസ്കത്ത് ഗ വർണറേറ്റുകളിലായുള്ളത്. ഇവയുടെ വ്യാപനം തടയാൻ 37 സംഘങ്ങളെയാണ് നിയോഗിച്ചത്. 2014ൽ ദാഹിറ ഗവർണറേറ്റിൽ രൂക്ഷമായ വെട്ടുകിളി ശല്യം അനുഭവപ്പെട്ടിരുന്നു. ഹെലികോപ്ടർ ഉപയോഗിച്ച് കീടനാശിനി തളിച്ചാണ് ഇവയെ നശിപ്പിച്ചത്. ഒമാെൻറ ഭൂപ്രകൃതിയും കാലാവസ്ഥയും വെട്ടുകിളികൾക്ക് മുട്ടയിടാനും പെരുകാനും ഏറെ അനുയോജ്യമാണ്. അതിനാൽ, സാഹചര്യങ്ങൾ അനുയോജ്യമാകുേമ്പാൾ ഇവയുടെ എണ്ണം വളരെ പെെട്ടന്ന് പെരുകും. കാറ്റ് വഴിയാണ് ഇവയുടെ സഞ്ചാരം. ഒരു ദിവസം ഇവക്ക് 150 മുതൽ 200 കിലോ മീറ്റർ വരെ സഞ്ചരിക്കാനാവുമെന്ന് കൃഷി, മത്സ്യ വിഭവ മന്ത്രാലയത്തിലെ സസ്യ സംരക്ഷണ വിഭാഗം ഡയറക്ടർ നാസർ അൽ ശംസി പറഞ്ഞു.
ഒരു പെൺ വെട്ടുകിളിക്ക് 100 മുതൽ 300 വരെ മുട്ടകളിടാനാവും. മുട്ടക്കുള്ളിലെ ലാർവകൾ രണ്ടാഴ്ചകൊണ്ട് വളർച്ചയെത്തും. അവ വിരിഞ്ഞ് പുറത്ത് വരുേമ്പാൾ ആയിരക്കണക്കിന് വെട്ടുകിളികളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ നവംബർ മുതൽ ഫെബ്രുവരി എട്ടുവരെ 4553 ഹെക്ടർ ഭൂമിയിലെ വെട്ടുകിളികളെ നിയന്ത്രിക്കാനും നശിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സൂർ, ജലാൻ ബനീ ബൂ ഹസൻ, ജലാൻ ബനീ ബുആലി, അല ജാസർ, ദുകം, മഹൂത്ത് എന്നിവിടങ്ങളിൽ വെട്ടുകിളി ശല്യമുണ്ടായിരുന്നു. ഫെബ്രുവരി ആദ്യം മുതൽ മന്ത്രാലയം മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് ഇവയെ നശിപ്പിക്കുകയും കൃഷിയും വിളകളും നശിപ്പിക്കുന്നത് തടയാനുള്ള നടപടികൾ എടുക്കുകയും ചെയ്തിരുന്നു. അതിനാൽ, കഴിഞ്ഞ വർഷം കാർഷിക വിളകൾക്ക് നാശം ഉണ്ടായിരുന്നില്ല.മണലുള്ള മണ്ണും പച്ചച്ചെടികളും ലഭ്യമാവുന്ന ഭൂമിയിലാണ് വെട്ടുകിളികൾ മുട്ടയിടുന്നത്. ഇത്തരം ഭൂമി പ്രത്യുൽപാദനത്തിനും കൂടുതൽ കാലം തങ്ങാനും സൗകര്യമാവുന്നു.
ഇവയുടെ പ്രത്യുൽപാദനം തടയുകയാണ് വ്യാപനം തടയാൻ വേണ്ട കാര്യം. പ്രത്യുൽപാദനം തടയാൻ കഴിഞ്ഞില്ലെങ്കിൽ ഇവയുടെ എണ്ണം ഇരട്ടിക്കുകയും കൃഷിക്കും വിളകൾക്കും സസ്യങ്ങൾക്കും വലിയ നാശമുണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തെക്കൻ ശർഖിയയിലാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ചെറിയ തോതിൽ ദോഫാർ മേഖലയിലേക്കും എംറ്റി ക്വാർട്ടറിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇരുട്ടായതിനുശേഷവും പുലർച്ചയുമാണ് കീടനാശിനികളും മറ്റും പ്രയോഗിച്ചത്. കാരണം ഇവ പറക്കുേമ്പാൾ നശിപ്പിക്കാൻ പ്രയാസമാണ്. മന്ത്രാലയത്തിെൻറ ശ്രമം കാരണം ശർഖിയയിലെ ശല്യം കുറക്കാനും നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് അൽ ശസി പറഞ്ഞു. ഒമാനിൽ അനുഭവപ്പെട്ട മഴയും പച്ച ചെടികളും നനവുള്ള മണൽ മണ്ണും ഇവക്ക് ഏറെ അനുകൂല ഘടകമായി. ജനുവരിയിൽ ഇന്ത്യ, പാകിസ്താൻ, ഇറാൻ വഴി ഒമാൻ തീരത്തേക്ക് കാറ്റ് അടിച്ചുവീശിയതും മറ്റ് ഭാഗങ്ങളിൽനിന്നും ഒമാനിലേക്ക് കാറ്റടിച്ചതും ഇവ ഒമാനിലെത്താൻ പ്രധാന കാരണമായി.