ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് വിദ്യാർഥികളുടെ ഒത്തുചേരൽ
text_fieldsമസ്കത്ത്: ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് പൂർവവിദ്യാർഥികളുടെ ഒത്തുചേരൽ ഒമാനിൽ നട ന്നു. 1980 മുതൽ 2018വരെയുള്ള ബാച്ചുകാരുടെ പങ്കാളിത്തം വ്യത്യസ്ത അനുഭവമായി മാറി. പരസ്പരം അ നുഭവങ്ങൾ പങ്കുവെച്ചും ഓർമകൾ പുതുക്കിയും പഴയകാലത്തേക്കുള്ള യാത്ര തന്നെയായിരുന്നു കൂടിച്ചേരൽ. ‘ഒത്തൊരുമിക്കാം തിരിച്ചുപിടിക്കാം, ഓർമകളെ ചേർത്തുനിർത്താം,
അനശ്വരമാക്കാം കലാലയ സൗഹൃദങ്ങൾ’എന്ന സന്ദേശത്തോടെ ആരംഭിച്ച കൂട്ടായ്മയിൽ പൂർവ വിദ്യാർഥികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഒമാനിൽ ആദ്യമായാണ് ഒത്തുചേരൽ സംഘടിപ്പിക്കുന്നതെന്ന് കൂട്ടായ്മയുടെ അധ്യക്ഷനായി തെരഞ്ഞെടുത്ത രജു മരക്കാത്ത് പറഞ്ഞു. ഇസ്മയിൽ, സഞ്ജയൻ, അനുമോൾ ലിൻസ്, ഹരി, സലീം, റാഷിഫ്, ഫൈസൽ എന്നിവർ സംസാരിച്ചു. ശ്രീകൃഷ്ണയിലെ നിർധനവിദ്യാർഥികളുടെ പഠനസഹായം മുൻനിർത്തി പ്രവർത്തിക്കുന്നതിനൊപ്പം അംഗങ്ങൾ പരസ്പരം കൈത്താങ്ങാകാനും യോഗത്തിൽ തീരുമാനിച്ചു.