കൊറോണ: യാത്രാമുന്നറിയിപ്പ് നിലനിൽക്കും
text_fieldsമസ്കത്ത്: ഒമാനിൽ ഇതുവരെ കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അതിജാ ഗ്രത തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രാമുന്നറിയിപ്പ് നിലനിൽക ്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയുടെ നിർദേശ പ്രകാരം ഫെബ്രുവരി രണ്ടുമുതൽ ചൈനയിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. ചൈനയിലേക്കും മറ്റ് രോഗബാധിത പ്രദേശങ്ങളിലേക്കുമുള്ള യാത്രകൾ സ്വദേശികളും വിദേശികളും ഒഴിവാക്കണം. ഒഴിവാക്കപ്പെടാനാകാത്ത ആവശ്യങ്ങളുള്ളവർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇവർ തിരികെയെത്തുേമ്പാൾ അതിർത്തികളിൽ ആരോഗ്യ മന്ത്രാലയം അധികൃതരോട് കൃത്യമായി വിവരം ബോധിപ്പിക്കണം. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നപക്ഷം എല്ലാവിധത്തിലുള്ള പ്രതിരോധ നടപടികൾക്കും മന്ത്രാലയം സജ്ജമാണെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.
രോഗബാധിത പ്രദേശങ്ങളിൽനിന്ന് പുറപ്പെട്ട് 14 ദിവസങ്ങൾക്കുള്ളിൽ ഒമാനിൽ എത്തുന്നതുവരെ പ്രത്യേകം നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് രോഗബാധയുടെ ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകം വിദഗ്ധ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. ഉൗഹാപോഹങ്ങൾക്ക് ചെവികൊടുക്കാതെ ഒൗദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള നിർദേശങ്ങൾ പാലിക്കുകയും വേണം. അതേസമയം, കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ഞായറാഴ്ച നടന്ന യോഗം അവലോകനം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിെൻറ സെൻറർ ഫോർ എമർജൻസിയിൽ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രാലയം അണ്ടർ സെക്രട്ടറി, സുൽത്താൻ സായുധസേന, റോയൽ ഒമാൻ പൊലീസ്, സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ളവരടക്കം യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
