എയർഇന്ത്യ എക്സ്പ്രസിൽ കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് പറക്കാം
text_fieldsമസ്കത്ത്: കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾക്ക് ആകർഷക നിരക്കിളവുമാ യി എയർഇന്ത്യ എക്സ്പ്രസ്. ഫെബ്രുവരി പത്തുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് നിരക്കിളവ് ലഭിക്കുക. വ്യാഴാഴ്ചയാണ് ഒാഫർ ടിക്കറ്റ് വിൽപനക്ക് തുടക്കമായത്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവർക്ക് ഇൗ വർഷം ഒക്ടോബർ വരെ യാത്രചെയ്യാൻ കഴിയും. മസ്കത്തിൽനിന്ന് 35 റിയാലിലും സലാലയിൽനിന്ന് 55 റിയാലിലുമാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നികുതി ഉൾപ്പെടെയുള്ള നിരക്കാണിത്. എന്നാൽ, ട്രാൻസാക്ഷൻ ഫീസ് പ്രത്യേകം നൽകേണ്ടിവരും. ഒമാനിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവക്കുപുറമെ മംഗലാപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ആകർഷക നിരക്കിെൻറ ആനുകൂല്യം ലഭിക്കും.
മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് 43 റിയാലിലും കോഴിക്കോട്ടേക്ക് 40 റിയാലിലുമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. തിരുവനന്തപുരത്തേക്ക് 43 റിയാലിലും കണ്ണൂരിലേക്ക് 35 റിയാലിലുമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള സർവിസുകൾക്കും ആകർഷക നിരക്ക് ലഭിക്കും. ഒമാനിലേക്ക് 6999 രൂപ മുതൽ ടിക്കറ്റ് ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അവധിക്കാലം ഒമാനിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് രണ്ടു വശത്തേക്കുമുള്ള യാത്രക്ക് എക്സ്പ്രസിെൻറ ഒാഫർ ടിക്കറ്റ് വിൽപന സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
