വരുമാനം കുറഞ്ഞു; ബജറ്റ് കമ്മിയിൽ ചെറിയ വർധന
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ രാജ്യത്തിെൻറ ബജറ ്റ് കമ്മിയിൽ ചെറിയ വർധന. 1.896 ശതകോടി റിയാലാണ് ഇക്കാലയളവിലെ കമ്മി. തൊട്ടു മുൻ വർഷം സമാന കാലയളവിൽ ഇത് 1.878 ശതകോടിയായിരുന്നു. സർക്കാറിെൻറ ഇക്കാലയളവിലെ മൊത്തം വരുമാനം 2.3 ശതമാനം കുറഞ്ഞ് 9.46 ശതകോടിയായതായും കണക്കുകൾ വ്യക്തമാക്കുന്നു. എണ്ണയിൽനിന്ന് ലഭിച്ച വരുമാനം 5.584 ശതകോടി റിയാലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനം കുറവാണിത്. പ്രകൃതി വാതകത്തിൽനിന്നുള്ള വരുമാനമാകെട്ട 5.1 ശതമാനം കുറഞ്ഞ് 1.57 ശതകോടിയായി. കസ്റ്റംസ് നികുതിയിൽനിന്ന് 199.6 ദശലക്ഷം റിയാലും കോർപറേറ്റ് വരുമാന നികുതിയിൽനിന്ന് 603.7 ദശലക്ഷം റിയാലുമാണ് വരുമാനം ലഭിച്ചത്.
ആസ്തികളിൽനിന്നുള്ള വരുമാനം 43.4 ശതമാനം കുറഞ്ഞ് 68.6 ദശലക്ഷം റിയാലുമായി. മൊത്തം പൊതുചെലവിലുണ്ടായത് 1.8 ശതമാനത്തിെൻറ കുറവാണ്. 11.360 ശതകോടി റിയാലാണ് ആദ്യ 11 മാസം രാജ്യത്തിെൻറ പൊതുചെലവ്. മുൻ വർഷം ഇത് 11.56 ശതകോടിയായിരുന്നു. സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ചെലവ് 1.3 ശതമാനം കൂടിയപ്പോൾ നിക്ഷേപ ചെലവ് 7.3 ശതമാനം കുറഞ്ഞു. സബ്സിഡി അടക്കമുള്ള പാർട്ടിസിപ്പേഷൻ ആൻഡ് സപ്പോർട്ട് വിഭാഗത്തിലെ ചെലവ് 7.8 ശതമാനം കുറഞ്ഞ് 634.9 ദശലക്ഷം റിയാലായതായും കണക്കുകൾ കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
