നോർക്ക ഇടപെടൽ: പൊലീസ് കസ്റ്റഡിയിൽനിന്ന് മലയാളിക്ക് മോചനം
text_fieldsമസ്കത്ത്: നോർക്ക റൂട്ട്സിെൻറ പ്രവാസി നിയമസഹായ പദ്ധതിയുടെ ഇടപെടലിെൻറ ഫലമാ യി തിരുവനന്തപുരം സ്വദേശിക്ക് ഒമാനിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് മോചനം. ജയിൽമ ോചിതനായ തിരുവനന്തപുരം നെടുമങ്ങാട്, കൊല്ലം പനവൂര്‍ തടത്തരികത്ത് വീട്ടില്‍ ബിജു സുന്ദരേശൻ ചൊവ്വാഴ്ച പുലർച്ച നാട്ടിലെത്തി. നിയമക്കുരുക്കിൽപെടുന്ന പ്രവാസി മലയാളികൾക്ക് മലയാളികളായ അഭിഭാഷകരുടെ സഹായത്തോടെ സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള പദ്ധതിയാണ് പ്രവാസി നിയമ സഹായ പദ്ധതി (പി.എൽ.എ.സി). ഗൾഫ് രാഷ്ട്രങ്ങളിൽ പദ്ധതി ആരംഭിച്ചശേഷം ആദ്യമായി ജയിൽ മോചിതനാകുന്ന വ്യക്തിയാണ് ബിജു. എട്ടുവര്‍ഷമായി ഒമാനില്‍ ജോലി ചെയ്തിരുന്ന ബിജുവിെൻറ വിസയുടെയും ലേബര്‍ പെര്മിറ്റിെൻറയും കാലാവധി കഴിഞ്ഞ് ഏകദേശം രണ്ടര വര്‍ഷമായിരുന്നു. തൊഴിലുടമ നൽകിയ ലേബര്‍/കമേഴ്സ്യല്‍ കേസുകളെ തുടർന്ന് ഇസ്കി പൊലീസാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ജയിലിലായി നാലുമാസത്തോളമാകുേമ്പാഴാണ് കേസ് നോർക്കയുടെ പരിഗണനയിൽ എത്തുന്നത്.
കേസ് വിശദമായി പരിശോധിച്ച് നോര്‍ക്ക റൂട്ട്സ് ഉദ്യോഗസ്ഥര്‍ ഒമാനിലെ ലീഗല്‍ കൺസൽട്ടൻറ് അഡ്വ. ഗിരീഷിന് കേസ് കൈമാറി. അഡ്വ. ഗിരീഷിെൻറ നിരന്തരമായ ഇടപെടലുകളെ തുടർന്ന് ബിജുവിനെതിരായ കേസുകള്‍ പിന്‍വലിക്കാൻ സ്പോൺസർ സമ്മതിച്ചു. തുടർന്ന് തൊഴിൽ സംബന്ധമായ പിഴ, ക്രിമിനല്‍ നടപടികള്‍ എന്നിവയില്‍നിന്ന് ഒഴിവാക്കി ബിജുവിനെ നാട്ടിലെത്തിക്കാനും കഴിഞ്ഞു. ബിജുവിനെ ജയിൽമോചിതനാക്കുന്നതിനും നാട്ടിലയക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ സഹായവും തുണയായതായി അഡ്വ. ഗിരീഷ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബിജുവിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്സ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എന്‍.വി. മത്തായി, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഡോ. സി. വേണുഗോപാല്‍ എന്നിവരും ബിജുവിെൻറ ഭാര്യ രാജിയും മക്കളും ചേര്‍ന്ന് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്കക്കും ബിജു നന്ദി രേഖപ്പെടുത്തി. പ്രവാസി നിയമസഹായ സെല്‍ പദ്ധതിക്കു കീഴിൽ കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലാണ് നോര്‍ക്ക ലീഗല്‍ കണ്സൽട്ടൻറുമാരെ നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് ഈ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
