ഇറക്കുമതി ഉൽപന്നങ്ങൾക്ക് നിലവാര പരിശോധന
text_fieldsമസ്കത്ത്: ഒമാനിലേക്ക് ഇറക്കുമതിചെയ്യുന്ന എല്ലാ ഉൽപന്നങ്ങളും നിലവാരപരിശോധ ന നടത്തുമെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയം അറിയിച്ചു. വിപണിയിലെത്തുന്നതിനു മുമ ്പ് നിലവാരം ഉറപ്പാക്കുന്നതിനൊപ്പം അവ മാനദണ്ഡങ്ങൾ പാലിക്കുന്നതാണോയെന്ന് സ്ഥിരീകരിക്കുകയുമാണ് പരിശോധനയുടെ ലക്ഷ്യമെന്ന് മന്ത്രാലയം ഞായറാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. വിവിധ സർക്കാർ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരിക്കും പരിശോധന. ഉൽപന്നം ഏതു രാജ്യത്താണ് നിർമിച്ചതെന്നോ അതിലെ ബാർകോഡോ പരിശോധനയിൽ കണക്കിലെടുക്കില്ല. ഇത് ഒരു തുടർനടപടിയായിരിക്കും. ഉൽപന്നങ്ങളുടെ കാലപരിധിയും പരിശോധനയിൽ ഉൾപ്പെടുത്തുമെന്ന് പ്രസ്താവനയിൽ അറിയിച്ചു.
ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ ഉൽപാദക രാഷ്ട്രങ്ങളിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാൻ മന്ത്രാലയത്തിലെ സ്റ്റാൻഡേഡ്സ് ആൻഡ് മെട്രോളജി വിഭാഗം ഡയറക്ടർ ജനറൽ ഖാമിസ് ബിൻ അബ്ദുൽറഹ്മാൻ അൽ ഫാർസി നേരത്തേ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മാനദണ്ഡങ്ങൾ പാലിക്കാത്ത വൈദ്യുതി ഉപകരണങ്ങൾ പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഇൗ നിർദേശം നൽകിയത്. ഒമാൻ വിപണിയിലെത്തുന്ന ഉൽപന്നങ്ങളുടെ നിലവാരവും മാനദണ്ഡങ്ങളും തുടർച്ചയായി വിലയിരുത്തിവരുന്നുണ്ടെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
