ഒമാനിൽ കെട്ടിടനിർമാണോപകരണ ഇറക്കുമതിക്ക് പുതിയ മാനദണ്ഡം
text_fieldsമസ്കത്ത്: കെട്ടിട നിർമാണ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് പുതിയ മാർഗനിർദേശങ്ങ ളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. കെട്ടിടങ്ങളുടെ സുരക്ഷയും നിർമാണമേന്മയും ഉറപ ്പുവരുത്തുന്നതിെൻറ ഭാഗമായാണ് നടപടി. സിമൻറ്, സ്റ്റീൽ, പെയിൻറുകൾ എന്നിവയുടെ ഇറക്കുമതിക്കാണ് പുതിയ നിർദേശങ്ങൾ ബാധകം. അടുത്തമാസം മുതൽ നിയമം നടപ്പാവുമെന്ന് മന്ത്രാലയം അറിയിച്ചു. അടുത്തിടെ ഇറക്കുമതി ചെയ്ത ഗുണനിലവാരം കുറഞ്ഞ സിമൻറ്, സ്റ്റീൽ, പെയിൻറുകൾ എന്നിവ മന്ത്രാലയം പിടിച്ചെടുത്തിരുന്നു. ഇത്തരം ഉൽപന്നങ്ങൾ രാജ്യത്തെ കെട്ടിടങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് കണ്ടെത്തിയതിനാലാണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.
പുതിയ നടപടിക്രമമനുസരിച്ച് വിവിധ രാജ്യങ്ങളിൽനിന്ന് ചരക്കുകപ്പലുകളെത്തുേമ്പാൾ പരിശോധനകളും ടെസ്റ്റുകളും ശക്തമാക്കുമെന്ന് മന്ത്രാലയം കൺഫോമിറ്റി വിഭാഗം ഡയറക്ടർ അഹ്മദ് സാലിം അൽ ശമ്മാക്കി വ്യക്തമാക്കി. ഉൽപന്നങ്ങളുടെ ഗുണമേന്മ പൂർണമായി ഉറപ്പാക്കിയശേഷം മാത്രമാകും ഇത്തരം ഉൽപന്നങ്ങൾ മാർക്കറ്റിൽ വിതരണത്തിന് എത്തിക്കുക. പ്രാദേശിക മാർക്കറ്റിലേക്ക് ഇറക്കുമതി ചെയ്യുന്ന കെട്ടിടനിർമാണ ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്താനാണ് പുതിയ നടപടി ക്രമം. ഒന്നാംഘട്ടം എന്ന നിലയിൽ സിമൻറുൽപന്നങ്ങൾ, ഇരുമ്പ്, പെയിൻറ് എന്നിവയിലെ എല്ലാ വിഭാഗങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് ഇറക്കുമതിക്കാർ വർഷത്തിെലാരിക്കൽ ഇൗ ഉൽപന്നങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിക്കണം. അതോടൊപ്പം, എല്ലാ കൺസൈൻമെൻറുകൾക്കും കമ്പനികൾ നൽകുന്ന കൺഫേമിറ്റി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർട്ടിഫിക്കറ്റ് ഇല്ലാത്ത ഇറക്കുമതികൾ പരിശോധനക്കും അംഗീകൃത ലാബിൽനിന്നുള്ള ടെസ്റ്റിങ്ങിനും വിധേയമാക്കും. ടെസ്റ്റിങ് ചെലവുകൾ ഇറക്കുമതിക്കാർ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലെ കമ്പനികളിൽ അധികവും ഉൽപന്നങ്ങളുടെ ഗുണനിലവാര സർട്ടിഫിക്കറ്റുകൾ സഹിതമാണ് സ്റ്റീൽ, പെയിൻറ്, സിമൻറ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്. കമ്പനി ആരംഭിച്ചതുമുതൽ ഇൗ വിഭാഗത്തിൽ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മാത്രമാണ് തങ്ങൾ ഇറക്കുമതി ചെയ്യുന്നതെന്ന് പ്രമുഖ കെട്ടിട നിർമാണ ഉൽപന്ന വിപണന സ്ഥാപനമായ അൽ ഹരീബ് ബിൽഡിങ് മെറ്റീരിയൽസുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കമ്പനികൾ നൽകുന്ന ഗുണനിലവാര സർട്ടിഫിക്കറ്റുകൾ തങ്ങൾ ഹാജരാക്കാറുെണ്ടന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
