Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയൂറോപ്യൻ...

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്​ ഇനി ചെലവേറും

text_fields
bookmark_border
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്​ ഇനി ചെലവേറും
cancel

മ​സ്​​ക​ത്ത്​: യൂ​റോ​പ്യ​ൻ രാ​ഷ്​​ട്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള ഷെ​ങ്ക​ൺ വി​സ​യു​ടെ (ഷോ​ർ​ട് ട്​ സ്​​റ്റേ വി​സ) നി​ര​ക്ക്​ വ​ർ​ധി​ക്കു​ന്നു. ഫെ​ബ്രു​വ​രി ര​ണ്ട്​ മു​ത​ലാ​ണ്​ നി​ര​ക്ക്​ വ​ർ​ധി​ക്കു​ക​യ െ​ന്ന്​ വി​സ അ​പേ​ക്ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വി.​എ​ഫ്.​എ​ക്​​സ്​ ഗ്ലോ​ബ​ൽ അ​റി​യി​ച്ചു. മു​തി​ർ​ന്ന​വ​രു​ടെ വി​സ നി​ര​ക്ക്​ 60​ യൂ​റോ​യി​ൽ​നി​ന്ന്​ (ശ​രാ​ശ​രി 25 റി​യാ​ൽ) 80 യൂ​റോ​യാ​യാ​ണ്​ (34 റി​യാ​ൽ) ഉ​യ​രു​ക. ആ​റ്​ മു​ത​ൽ 12 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​സ നി​ര​ക്ക്​ 40 യൂ​റോ​യാ​യി (17 റി​യാ​ൽ) ഉ​യ​രും. ആ​റ്​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​സ​ക്ക്​ ഫീ​സ്​ അ​ട​ക്കേ​ണ്ട​തി​ല്ല.

ഷെ​ങ്ക​ൺ ക​രാ​ർ ഒ​പ്പി​ട്ട 26 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ഇൗ ​ഒ​രൊ​റ്റ വി​സ മ​തി​യാ​കും. ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഡെ​ൻ​മാ​ർ​ക്ക്, നെ​ത​ർ​ല​ൻ​ഡ്​​സ്​, നോ​ർ​വേ, പോ​ള​ണ്ട്, സ്​​പെ​യി​ൻ, സ്വീ​ഡ​ൻ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ്​ ഷെ​ങ്ക​ൺ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ​രു​ക. 26 രാ​ജ്യ​ങ്ങ​ളി​ൽ ഏ​തി​നും വി​സ അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കും. വ​ന്നി​റ​ങ്ങു​ന്ന രാ​ജ്യ​ത്തു​നി​ന്നു ത​ന്നെ തി​രി​കെ പോ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​മി​ല്ല. നി​ല​വി​ൽ 104 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ ഷെ​ങ്ക​ൺ മേ​ഖ​ല സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്​ വി​സ ആ​വ​ശ്യ​മാ​ണ്. ഇൗ ​രാ​ജ്യ​ങ്ങ​ൾ​ക്കെ​ല്ലാം വി​സ നി​ര​ക്ക്​ വ​ർ​ധ​ന ബാ​ധ​ക​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story