മസ്കത്ത്: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി വാഹനയാത്രികർക്ക് വിശ്രമ കേന്ദ്രങ് ങൾ നിർമിക്കുന്നു. ആഭ്യന്തര ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ടാണ് പദ്ധതി. വിശ്രമക േന്ദ്രങ്ങൾ, റെസ്റ്റാറൻറുകൾ, കടകൾ, കുട്ടികളുടെ കളിസ്ഥലം, വൈഫൈ തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയുള്ളതാകും ഒാരോ വിശ്രമ കേന്ദ്രവും. പദ്ധതിക്ക് ഭൂമി കൈമാറുന്നത് സംബന്ധിച്ച കരാറിൽ ടൂറിസം മന്ത്രാലയവും ലീജിയൺ ഇൻറർനാഷനൽ എൽ.എൽ.സി എന്ന സ്വദേശി കമ്പനിയും 25 വർഷത്തേക്കുള്ള ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ടൂറിസം മേഖലക്ക് ഗുണകരമായ രീതിയിൽ ആസൂത്രണം ചെയ്ത സമാന പദ്ധതികളുടെ മാതൃകയിലാണ് ‘ഒമാരി മോേട്ടാർ ഇൻ’ എന്ന പേരിലുള്ള ഇൗ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ ഘട്ടങ്ങളായിട്ടാണ് പദ്ധതി യാഥാർഥ്യമാക്കുക.
സൂറിലെ ഖൽഹാത്ത്-വാദി തിവി, ദിമാ വതായീനിലെ തോആൽ, റാസൽഹദ്ദ്, ബഹ്ല സഫാല, ഖുറിയാത്തിലെ അൽ മസാറ, സുഹാറിലെ വാദി അഹാൻ-വാദി ജിസി, അൽ ബുറൈമിയിലെ മസാഹ്, സുഹാറിലെ വാദി ഹിബി, ജഅ്ലാൻ ബനീ ബുആലിയിലെ അസീല, ദിമാ വതായീനിലെ ദീര, ബിദിയയിലെ അൽ ഗാബി തുടങ്ങിയ സ്ഥലങ്ങളിലാണ് പദ്ധതി പരിഗണനയിലുള്ളത്. രാജ്യത്തെ ടൂറിസം കേന്ദ്രങ്ങൾ സമഗ്രമായി കൂട്ടിയിണക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പെട്രോൾ സ്റ്റേഷനുകളോട് ചേർന്ന് കാർ റിപ്പയറിങ് കേന്ദ്രങ്ങൾ അടക്കം തുടങ്ങാനും പദ്ധതിയുണ്ട്. ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളിൽ സൗകര്യക്കുറവ് കാരണം സഞ്ചാരികൾ എത്താൻ മടിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഇത് മറികടക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്വദേശി-വിദേശി ടൂറിസ്റ്റുകൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ഇതുവഴി സാധിക്കും.