മസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം മുൻ നിർത്തി ഹോട്ടലുകളിൽ 40 ദിവസത്തേക്ക് ആഘോഷ പരിപാടികൾ നടത്തരുതെന്ന് ടൂറിസം മന്ത ്രാലയം നിർദേശിച്ചു. ഹോട്ടലുകൾക്കൊപ്പം ടൂറിസം കേന്ദ്രങ്ങൾക്കും നിർദേശം ബാധകമാണ്. സംഗീത കച്ചേരികൾ, സംഗീത പരിപാടികൾ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവക്ക് വിലക്ക് ബാധകമാണ്. ഇത്തരത്തിലുള്ള പരിപാടികൾ ഒരു രീതിയിലും നടത്തരുത്. ഇതോടൊപ്പം, ഹോട്ടലുകളിൽ നടക്കുന്ന പൊതു-സ്വകാര്യ പരിപാടികൾക്ക് സംഗീതം ഉപയോഗിക്കുകയും ചെയ്യരുത്.
ദുഃഖാചരണം സംബന്ധിച്ച് ദിവാൻ ഒാഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവന മുൻനിർത്തിയാണ് ടൂറിസം മന്ത്രാലയത്തിെൻറ നിർദേശം. ദുഃഖാചരണ ഭാഗമായി മൂന്നു ദിവസം പൊതു അവധി നൽകാനും 40 ദിവസം പതാക താഴ്ത്തിക്കെട്ടാനുമായിരുന്നു ദിവാൻ ഒാഫ് റോയൽ കോർട്ടിെൻറ നിർദേശം. ദുഃഖാചരണം കണക്കിലെടുത്ത് വിവിധ മലയാളി കൂട്ടായ്മകൾ കലാസാംസ്കാരിക പരിപാടികൾ അടക്കമുള്ളവ നീട്ടിവെച്ചിട്ടുണ്ട്.