മുസന്ദമിൽ മഴ തുടങ്ങി; മസ്കത്തിൽ ഇന്നെത്തും
text_fieldsമസ്കത്ത്: ന്യൂനമർദത്തെ തുടർന്നുള്ള മഴ ആരംഭിച്ചു. മുസന്ദം ഗവർണറേറ്റിലെ ഖസബ്, ബുക്ക, ദിബ്ബ എന്നിവിടങ്ങളിൽ മഴ യാരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം ചൊവ്വാഴ്ച വൈകുന്നേരം അറിയിച്ചു. മുസന്ദം ഗവർണറേറ്റിെൻറ വിവിധയിടങ്ങളിൽ മേഘപാളികൾ രൂപപ്പെടുന്നത് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
മഴമേഘങ്ങൾ ക്രമേണ ഒമാൻ കടലിെൻറ തീരം, ബാത്തിന, മസ്കത്ത്, ശർഖിയ, ദാഖിലിയയുടെ ഭാഗങ്ങൾ, ബുറൈമി എന്നിവിടങ്ങളിലേക്ക് വ്യാപിക്കും. മസ്കത്തിൽ ബുധനാഴ്ച രാവിലെ മഴയെത്തും. ഇടത്തരം മുതൽ കനത്ത മഴ വരെ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം. കഴിഞ്ഞ വാരാന്ത്യത്തിൽ മസ്കത്തിലടക്കം സാമാന്യം നല്ല മഴ അനുഭവപ്പെട്ടിരുന്നു. ബുറൈമിയിൽ ശക്തമായ മഴയിൽ റോഡുകളിലും മറ്റും വെള്ളം പൊങ്ങിയതിനെ തുടർന്ന് ആളുകളെയടക്കം മാറ്റിപ്പാർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.