Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്​​കൂ​ൾ...

ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ നാ​ളെ

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ നാ​ളെ
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളു​െ​ട ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ശ​നി​യാ​ഴ്​​ച ന​ട​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ​െഎ.​എ​സ്.​എം മ​ൾ​ട്ടി​പ​ർ​പ്പ​സ്​ ഹ ാ​ളി​ലാ​ണ്​ ​േവാ​െ​ട്ട​ടു​പ്പ്. ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. ഒ​മാ​ൻ വി​ദ്യാ​ ഭ്യാ​സ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.
വോ​ട്ട്​ ​ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി റെ​സി​ഡ​ൻ​റ്​ കാ​ർ​ഡ്​ കൊ​ണ്ടു​വ​ര​ണം. മ​റ്റു​ രേ​ഖ​ക​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി സ്വീ​ക​രി​ക്കി​ല്ല. കാ​ര്‍ഡു​ക​ളു​ടെ പ​ക​ർ​പ്പും സ്വീ​ക​രി​ക്കി​ല്ല. വി​ദ്യാ​ർ​ഥി​ക​ളു​ടെ ജി.​ആ​ർ ന​മ്പ​റും വോ​ട്ട്​ ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ ​ൈക​വ​ശം​വെ​ക്ക​ണം. സ്​​കൂ​ളി​​െൻറ പ്ര​ധാ​ന ഗേ​റ്റ്​ വ​ഴി മാ​ത്ര​മാ​കും പ്ര​വേ​ശ​നം. വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തു​ന്ന ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ മാ​ത്ര​മേ സ്​​കൂ​ൾ പ​രി​സ​ര​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ സ​തീ​ഷ്​ ന​മ്പ്യാ​ർ അ​റി​യി​ച്ചു.

ആ​റു​ മ​ല​യാ​ളി​ക​ൾ അ​ട​ക്കം 11 സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. 2018ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18 സ്​​ഥാ​നാ​ർ​ഥി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ്​​ഥാ​ന​ത്താ​ണി​ത്. 23 പേ​രാ​ണ്​ ഇൗ ​വ​ർ​ഷം പ​ത്രി​ക വാ​ങ്ങി​യ​ത്. ഇ​തി​ൽ 16 പേ​ർ പ​ത്രി​ക സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​ഞ്ചു​പേ​ർ പി​ന്നീ​ട്​ പി​ൻ​വ​ലി​ച്ചു. നി​ല​വി​ലെ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ സെ​ല്‍വി​ച്ച​ന്‍ ജേ​ക്ക​ബ്, എ​ൻ. സി​റാ​ജു​ദ്ദീ​ന്‍, നി​തീ​ഷ് സു​ന്ദ​രേ​ശ​ന്‍ എ​ന്നി​വ​ർ ഇ​ക്കു​റി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ശാ​ബു ഗോ​പി, അം​ബു​ജാ​ക്ഷ​ൻ, പി. ​ഹ​രി​ദാ​സ് എ​ന്നീ മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം ദേ​വ്സി​ങ്​ പാ​ട്ടീ​ല്‍, സ​യി​ദ് സ​ല്‍മാ​ന്‍, അ​നി​ല്‍ കു​മാ​ര്‍, എ​ൻ. പൊ​ന്ന​മ്പ​ലം, ശി​വ​കു​മാ​ര്‍ മാ​ണി​ക്യം എ​ന്നി​വ​രാ​ണ്​ മ​റ്റു​ മ​ത്സ​രാ​ർ​ഥി​ക​ൾ. 8354 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ഠ​നം ന​ട​ത്തു​ന്ന മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ 5722 ര​ക്ഷി​താ​ക്ക​ൾ​ക്ക് വോ​ട്ട​വ​കാ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ 6500 വോ​ട്ട​ര്‍മാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത് 3800 പേ​രാ​ണ്. മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍ക്ക് മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ള​ത്.

വോ​ട്ട​വ​കാ​ശ​വും ഐ.​എ​സ്.​എ​മ്മി​ലെ ര​ക്ഷി​താ​ക്ക​ള്‍ക്ക് മാ​ത്ര​മാ​ണ്. അ​ഞ്ചാ​മ​ത് തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്ത​വ​ണ. 15 അം​ഗ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​ലേ​ക്ക്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി അ​ഞ്ചു​പേ​രെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക. സ്ഥാ​നാ​ര്‍ഥി​ക​ള്‍ കു​റ​ഞ്ഞെ​ങ്കി​ലും ഇ​ത്ത​വ​ണ വോ​ട്ടി​ങ്​ ശ​ത​മാ​നം ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കൂ​​ടു​ത​ൽ പേ​ർ വോ​ട്ട്​ ചെ​യ്യാ​നെ​ത്തു​ന്ന പ​ക്ഷം മ​ത്സ​രം ക​ടു​ത്ത​താ​കാ​നാ​ണ്​ സാ​ധ്യ​ത. പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. വി​വി​ധ മ​ല​യാ​ളി, പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്ക് ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ഇ​ത് ലം​ഘി​ച്ചാ​ല്‍ സ്ഥാ​നാ​ര്‍ഥി​ത്വം റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി​യും ക​മീ​ഷ​നു​കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കും. ഡോ. ​സ​തീ​ഷ് ന​മ്പ്യാ​ര്‍ ചെ​യ​ര്‍മാ​നാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നാ​ണ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. ബാ​ബു രാ​ജേ​ന്ദ്ര​ന്‍, കെ.​എം. ഷ​കീ​ല്‍, ദി​വേ​ഷ് ലൂ​മ്പ, പ​ത്മി​നി അ​ടാ​ല്‍ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story