മസ്കത്ത്: രാജ്യത്ത് പത്തുദശലക്ഷം കാട്ടുമരങ്ങൾ നട്ടുവളർത്താൻ പദ്ധതി. പരിസ്ഥ ിതി കാലാവസ്ഥ മന്ത്രാലയം പെട്രോളിയം ഡെവലപ്മെൻറ് ഒമാെൻറ സഹകരണത്തോടെയാണ് പ ദ്ധതി നടപ്പാക്കുന്നത്. പത്തു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി എട്ടിന് ഒമാൻ പരിസ്ഥിതി ദിനത്തിെൻറ ഭാഗമായി നടന്ന ചടങ്ങിൽ ഒമാൻ പരിസ്ഥിതി കാലാവസ്ഥാകാര്യ മന്ത്രി മുഹമ്മദ് ബിൻ സാലിം ബിൻ സൈദ് അൽ തോബി നിർവഹിച്ചു.
ഗഫ്, അൽ സമർ, സിദർ തുടങ്ങിയ മരങ്ങളുടെ ചെടികളാണ് നടുകയെന്ന് മന്ത്രാലയം പ്രതിനിധി അറിയിച്ചു. ഇതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നഴ്സറികൾ സ്ഥാപിക്കും. യുവാക്കളുടെ സഹകരണത്തോടെ വിത്തുകൾ ശേഖരിക്കും. പദ്ധതിയുടെ ബോധവത്കരണാർഥം 300 സ്വദേശികളുടെ കൂട്ടായ്മ രൂപവത്കരിച്ചതായും മന്ത്രാലയം പ്രതിനിധി അറിയിച്ചു. രാജ്യത്തിെൻറ പച്ചപ്പ് വർധിപ്പിക്കുന്നതിനൊപ്പം കാട്ടുമരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.