Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപോസ്​റ്റ്​ ബോക്​സ്​ ...

പോസ്​റ്റ്​ ബോക്​സ്​ സബ്​സ്​ക്രിപ്​ഷൻ പുതുക്കണം

text_fields
bookmark_border
പോസ്​റ്റ്​ ബോക്​സ്​  സബ്​സ്​ക്രിപ്​ഷൻ പുതുക്കണം
cancel

മ​സ്​​ക​ത്ത്​: പോ​സ്​​റ്റ്​ ബോ​ക്​​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സ​ബ്​​സ്​​ക്രി​പ്​​ഷ​ൻ പു​തു​ക്ക​ണ​ മെ​ന്ന്​ ഒ​മാ​ൻ പോ​സ്​​റ്റ്​ അ​റി​യി​ച്ചു. ജ​നു​വ​രി 31 ആ​ണ്​ സ​ബ്​​സ്​​ക്രി​പ്​​ഷ​ൻ പു​തു​ക്കാ​നു​ള്ള അ​വ​ സാ​ന തീ​യ​തി. വ്യ​ക്​​തി​ഗ​ത ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 20 റി​യാ​ലും കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ 60 റി​യാ​ലു​മാ​ണ്​ ഫീ​സ്. ഒ​മാ​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 83 ഒ​മാ​ൻ പോ​സ്​​റ്റ്​ ശാ​ഖ​ക​ൾ വ​ഴി​യോ https://poboxes.omanpost.om എ​ന്ന വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന​യോ വ​രി​സം​ഖ്യ അ​ട​ക്കാം. ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി എ​ത്ര​യും​വേ​ഗം വ​രി​സം​ഖ്യ അ​ട​ക്കാ​ൻ ഒ​മാ​ൻ പോ​സ്​​റ്റി​​െൻറ പോ​സ്​​റ്റ്​ ബോ​ക്​​സ​സ്​ വി​ഭാ​ഗം സൂ​പ്പ​ർ​വൈ​സ​ർ മാ​ജി​ദ്​ അ​ൽ മ​അ്​​മ​രി പ​റ​ഞ്ഞു. ക​ത്തു​ക​ൾ​ക്ക്​ പു​റ​മെ ഇ-​ഷോ​പ്പി​ങ്ങി​നും സ്വ​കാ​ര്യ പോ​സ്​​റ്റ്​ ബോ​ക്​​സ്​ ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​ണ്.

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന ഇ​ക്കാ​ല​ത്തും പോ​സ്​​റ്റ്​ ബോ​ക്​​സി​ന്​ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ണ്ടെ​ന്നും മാ​ജി​ദ്​ അ​ൽ മ​അ്​​മ​രി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​ൻ പോ​സ്​​റ്റ്​ 4100 പോ​സ്​​റ്റ്​ ബോ​ക്​​സു​ക​ൾ പു​തു​താ​യി സ്​​ഥാ​പി​ച്ചു. വ​രും​നാ​ളു​ക​ളി​ൽ ക​മേ​ഴ്​​സ്യ​ൽ സ​െൻറ​റു​ക​ളി​ലും വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും കൂ​ടു​ത​ൽ ഒൗ​ട്ട്​​ലെ​റ്റു​ക​ൾ തു​റ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. മാ​ൾ ഒാ​ഫ്​ മ​സ്​​ക​ത്തി​ൽ മാ​ത്രം ഇൗ ​മാ​സം അ​വ​സാ​ന​ത്തോ​ടെ 200 അ​ധി​ക ബോ​ക്​​സു​ക​ൾ സ്​​ഥാ​പി​ക്കും. പി​ഴ​യ​ട​ക്കേ​ണ്ടി​വ​രു​ക​യോ വ​രി​സം​ഖ്യ പു​തു​ക്കാ​ത്ത​തി​നാ​ൽ പോ​സ്​​റ്റ്​ ബോ​ക്​​സ്​ ന​ഷ്​​ട​​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള വാ​ർ​ഷി​ക ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഒ​മാ​ൻ പോ​സ്​​റ്റി​​െൻറ അ​റി​യി​പ്പ്. ‘മോ​ർ ദാ​ൻ ജ​സ്​​റ്റ്​ എ ​ബോ​ക്​​സ്​’ എ​ന്ന പേ​രി​ലു​ള്ള ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നി​ൽ ഒ​മാ​ൻ പോ​സ്​​റ്റി​​െൻറ വി​വി​ധ സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story