മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ പ്രതിജ്ഞാബദ്ധം –യൂസുഫ് ബിൻ അലവി
text_fieldsമസ്കത്ത്: മേഖലയുടെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ ഒമാൻ പ്രതിജ്ഞാബദ്ധമാ ണെന്ന് വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി. ഇതിനായി മേഖലയിലെ രാഷ്ട്രങ്ങൾക്ക് ഒമാൻ സഹായം നൽകുമെന്നും ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടക്കുന്ന 23ാമത് ഡയേലാഗ് ഫോറത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. യൂസുഫ് ബിൻ അലവിക്ക് പുറമെ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ്, മുൻ അഫ്ഗാനിസ്താൻ പ്രസിഡൻറ് ഹാമിദ് കർസായി, വിദേശകാര്യ വിദഗ്ധർ, െറസിഡൻറ് അംബാസഡർമാർ എന്നിവരും പെങ്കടുക്കുന്ന ഡയലോഗ് ഫോറം ബുധനാഴ്ച സമാപിക്കുമെന്ന് ഇറാനിയൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ മേഖലയിലെ സംഘർഷാവസ്ഥ കുറക്കുന്നതിനുള്ള മാർഗങ്ങൾ തേടുമെന്ന് അറിയിച്ചതായി വിദേശകാര്യ മന്ത്രി പറഞ്ഞു. മേഖലയിലെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ ഇറാൻ നടപടികൾ സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പാണ്. ഇക്കാര്യത്തിൽ ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇൗയുടെ വിവേകത്തെയും നിപുണതയെയും യൂസുഫ് ബിൻ അലവി പ്രകീർത്തിക്കുകയും ചെയ്തു. മേഖലയിലെ രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടത് പ്രാധാന്യമുള്ള കാര്യമാണ്.
ഇതിെൻറ ആദ്യപടിയായി നിലവിലെ പ്രശ്നങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ യൂസുഫ് ബിൻ അലവി, ഭീകരവാദവുമായി ബന്ധപ്പെട്ട ആശങ്കകൾ ഇതുവഴി മാത്രമേ പൂർണമായി അവസാനിക്കുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു.ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടർന്ന് ഇറാനും അമേരിക്കയുമായുള്ള പ്രശ്നങ്ങൾ രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഡയലോഗ് ഫോറം നടക്കുന്നത്. ഖാസിം സുലൈമാനിക്ക് യൂസുഫ് ബിൻ അലവി ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഹോർമുസ് മേഖലയിലെ സമാധാനം ഉറപ്പാക്കുന്നതിന് ഇറാൻ മുന്നോട്ടുവെക്കുന്ന സമാധാന പദ്ധതിയായ ഹോർമുസ് പീസ് എൻഡവറിെൻറ (ഹോർമുസ് പീസ് എൻഡവർ) ചർച്ചക്കായാണ് ഡയലോഗ് ഫോറം നടക്കുന്നത്. യൂസുഫ് ബിൻ അലവി ഇറാൻ വിദേശകാര്യ മന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
