മസ്കത്ത്: അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ അമിറാത്ത് റോഡ് വഴിയുള്ള വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. റോയൽ ഒമാൻ പോലീസ് ഗതാഗത വിഭാഗം ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ അമിറാത്ത് റോഡിലെ മധ്യഭാഗവും വേഗതകുറഞ്ഞ ലൈനുകളും വ്യാഴാഴ്ച വൈകുന്നേരത്തോടെ ഭാഗികമായി അടച്ചു.
അഖ്ദാർ റൗണ്ട്എബൗട്ട് മുതൽ അമിറാത്ത് റൗണ്ട്എബൗട്ട് വരെയാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഞായറാഴ്ച വരെ തൽസ്ഥിതി തുടരുമെന്നും ഗതാഗത നിർദേശങ്ങൾ അനുസരിച്ച് ശ്രദ്ധയോടെയും ജാഗ്രതയോടെയും മാത്രമേ വാഹനമോടിക്കാൻ പാടുള്ളൂവെന്നും മുനിസിപ്പാലിറ്റി വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.