ഒമാനിലെ ആദ്യ വ്യവസായ പാർക്ക് ഹൽബാനിൽ തുറക്കുന്നു
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യത്തെ വ്യവസായ പാർക്ക് മസ്കത്തിലെ ഹൽബാനിൽ ജനുവരി 22ന് പ്രവർത്തനമാരംഭിക്കും. നിക്ഷേപകർക്കും സംരംഭകർക്കും ഏറെ സൗകര്യമൊരുക്കുന്നതായിരിക്കും വ്യവസായ പാർക്ക്. ഷോറൂമുകൾ, ഗ്യാസ് സ്റ്റേഷനുകൾ, ബാങ്ക്, ഭക്ഷ്യവിൽപന േകന്ദ്രങ്ങൾ, താമസയിടങ്ങൾ തുടങ്ങിയ നിരവധി പദ്ധതികൾ വരുംമാസങ്ങളിൽ ഇവിടെ ഉയർന്നുവരും. സന്താൻ ഇൻഡസ്ട്രിയൽ പാർക്ക് എന്നേപരിൽ അറിയപ്പെടുന്ന ഇവിടെ ദിവസേന 15,000ത്തിലധികം സന്ദർശകരെങ്കിലുമെത്തുമെന്ന് സന്താൻ െഡവലപ്മെൻറ് ചെയർമാൻ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്തി പറഞ്ഞു. ദിവസവും ആയിരങ്ങൾ ഇവിടെ േജാലിക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ആകർഷിക്കാൻ പുതിയ ബിസിനസ് രീതികളും ഇവിടെയുണ്ടാവും. ആധുനിക സൗകര്യത്തോട് കൂടിയ ഇൻഡോർ ഇ-ലേല ഹാൾ, പരമ്പരാഗത വാഹന േലല ഹാൾ എന്നിവ പാർക്കിെൻറ പ്രത്യേകതയായിരിക്കും.
വാഹന വ്യാപാരത്തിനുള്ള സൗകര്യവും ഉണ്ടാവും. നിലവിലെ ഷോറൂമുകൾ വഴിയും മറ്റു സംവിധാനങ്ങൾ വഴിയും ഒാേട്ടാ വിപണനം നടക്കും. വാഹന വർക്ക് ഷോപ്, സ്ക്രാപ് സെൻറർ എന്നിവയും പാർക്കിലെ പ്രത്യേക സ്ഥലത്ത് സജ്ജീകരിക്കുന്നുണ്ട്. വാർത്താവിനിമയ കമ്പനികൾ, ട്രാവൽ-ടൂറിസം സ്ഥാപനങ്ങൾ, ബാങ്ക് മസ്കത്ത് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ, വിനിമയ സ്ഥാപനങ്ങൾ എന്നിവയും ഇവിടെ പ്രവർത്തിക്കും. മിതമായ നിരക്കിലായിരിക്കും സ്ഥാപനങ്ങളുടെ വാടക ഇൗടാക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഇൻഷുറൻസ് സ്ഥാപനങ്ങൾ, വെയർ ഹൗസുകൾ, ഫോർ വീൽ ഒാേട്ടാ ഗാരേജുകൾ, ഒാേട്ടാ പാർട്സ് വിൽപന കേന്ദ്രങ്ങൾ, ടയർ, പോളിഷ് വിൽപന കേന്ദ്രങ്ങൾ തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളും സജ്ജീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
