മത്രയിലെ അല്‍ക്വയിസ് ഹൗസ്ഹോള്‍ഡ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എം.കെ. താഹിർ ആണ് (42) താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. 15 വര്‍ഷമായി മത്രയില്‍ ജോലി ചെയ്തു വരുന്ന ഇദ്ദേഹം ജനുവരിയിൽ നാട്ടില്‍ പോകാനായി തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് മരണം. കക്കാട് പള്ളിപ്രം സ്വദേശിയായ താഹിർ തിയ്യാടത്ത് മുസ്തഫ^സാറുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: വി.സി. ഫസീല. മക്കള്‍: ഫിദ, ഫുഹാദ്, ഫാദില്‍. സഹോദരങ്ങൾ: അൻസാരി (മത്ര ജാന്‍ ബ്രദേഴ്സ്), മുത്തലിബ് (വാദി ആദി, ഒമാൻ). സഹോദരന്മാരുടെ നേതൃത്വത്തിൽ 10.45 നുള്ള ഒമാൻ എയര്‍ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.