ഒമാനിലേക്ക് പറന്നെത്തിയത് 14.80 ദശലക്ഷം യാത്രക്കാർ
text_fieldsമസ്കത്ത്: രാജ്യത്തെ വിവിധ എയർപോർട്ടുകളിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകൾ. 2019 ഒക്ടോബർ അവസാനം വരെയുള്ള കണക്കു പ്രകാരം 14.80 ദശലക്ഷം യാത്രക്കാരാണ് വിമാനമാർഗം ഒമാനിലെത്തിയത്. സുൽത്താനേറ്റിലെ മസ്കത്ത് ഇൻറർനാഷനൽ, സലാല, സോഹർ, ദുകം എയർപോർട്ടുകളിൽ നിന്നായി നാഷനൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) ശേഖരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരണ കണക്കുകൾ പുറത്തുവിട്ടു.
2019 ഒക്ടോബർ അവസാനത്തോടെ മസ്കത്ത് ഇൻറർനാഷനൽ, സലാല, സോഹർ എയർപോർട്ടുകളിൽ നിന്ന് പുറപ്പെട്ടതും എത്തിച്ചേർന്നതുമായ വിമാനങ്ങളുടെ എണ്ണം 95,237 കടന്നു. അതുപോലെ, 2019 ഒക്ടോബർ അവസാനത്തോടെ മസ്കത്ത് ഇൻറർനാഷനൽ, സലാല, സോഹർ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെട്ടതും എത്തിച്ചേർന്നതുമായ വിമാനങ്ങളുടെ എണ്ണം 95,237 കടന്നുവെന്ന് നാഷനൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. മസ്കത്ത് അന്താരാഷ്ട്ര എയർപോർട്ടിലെത്തിയ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 5.4 ശതമാനം ഉയർന്ന് ഒക്ടോബർ അവസാനത്തോടെ 13.38 ദശലക്ഷം യാത്രക്കാരായി. അതേസമയം, മസ്കത്ത് അന്താരാഷ്ട്ര എയർപോർട്ടിൽ നിന്ന് പുറപ്പെടുകയോ ആഗമിക്കുകയോ ചെയ്ത വിമാനങ്ങളുടെ എണ്ണം 0.9 ശതമാനം ഇടിഞ്ഞ് 98,144 വിമാനങ്ങളായി. 2018ൽ ഇതേ കാലയളവിൽ 99,035 വിമാനങ്ങൾ സർവിസ് നടത്തിയിരുന്നു.
ഇൗ വർഷം 10 മാസ കാലയളവിൽ മസ്കത്ത് എയർപോർട്ടിലെ അന്താരാഷ്ട്ര വിമാന സർവിസുകളുടെ എണ്ണം 89,365 ആയിരുന്നു. ഇതു കഴിഞ്ഞ വർഷം ഇതേ കാലയളവിലും ഏതാണ്ടു സമാനമാണ്. അതേസമയം, മൊത്തം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 2019 ഒക്ടോബർ അവസാനത്തോടെ 6.3 ശതമാനം ഉയർന്ന് 12.43 ദശലക്ഷം യാത്രക്കാരിലെത്തി. 6.19 ദശലക്ഷം യാത്രക്കാരുടെ വരവ്, 6.22 ദശലക്ഷം യാത്രക്കാരുടെ പുറപ്പെടൽ, 22,291 യാത്രാഗതാഗതം എന്നിവയാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, മസ്കത്ത് എയർപോർട്ടിലെ ആഭ്യന്തര വിമാന സർവിസുകൾ 2019 ഒക്ടോബർ അവസാനത്തോടെ 9.2 ശതമാനം ഇടിഞ്ഞ് 8779 വിമാനങ്ങളിൽ എത്തി. 2018ലെ ഇതേ കാലയളവിലെ കണക്ക് പ്രകാരം 9,667 സർവിസുകളായിരുന്നു.
ആഭ്യന്തര യാത്രക്കാരുടെ എണ്ണവും 5.1 ശതമാനം ഇടിഞ്ഞ് 9,44,874 യാത്രക്കാരായി മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,95,485 യാത്രക്കാരായിരുന്നു. സലാല വിമാനത്താവളത്തിലെ മൊത്തം യാത്രക്കാരുടെ എണ്ണം 2019 ഒക്ടോബർ അവസാനത്തോടെ 2.1 ശതമാനം കുറഞ്ഞ് 1.15 ദശലക്ഷം യാത്രക്കാരായി. 2018ലെ ഇതേ കാലയളവിൽ ഇത് 1.17 ദശലക്ഷം യാത്രക്കാരായിരുന്നു. 2018 ഒക്ടോബർ അവസാനത്തോടെ സലാല വിമാനത്താവളത്തിലെ വിമാനങ്ങളുടെ എണ്ണം 4.3 ശതമാനം കുറഞ്ഞ് 9998 ആയി.
2019 ഒക്ടോബർ അവസാനം വരെ സലാല വിമാനത്താവളത്തിലെ മൊത്തം അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം 13.7 ശതമാനം ഉയർന്ന് 4,120 ആയി. ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 13.8 ശതമാനം കുറഞ്ഞ് 5878 ആയി. മൊത്തം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 13.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
4,40,113 അന്താരാഷ്ട്ര യാത്രക്കാരാണ് ഇതുവഴി യാത്ര നടത്തിയത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 9.5 ശതമാനം കുറഞ്ഞ് 7,13,216ലെത്തി. പഠന കാലയളവിൽ, സോഹർ വിമാനത്താവളത്തിലെ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 22.5 ശതമാനം ഇടിവ് രേഖപ്പെടുത്തി 2,27,506 യാത്രക്കാരായി. 2018ൽ ഇതേ കാലയളവിൽ ഇത് 2,93,606 യാത്രക്കാരായിരുന്നു. സോഹർ വിമാനത്താവളത്തിലെ മൊത്തം വിമാനങ്ങളുടെ എണ്ണവും 20.8 ശതമാനം കുറഞ്ഞു.
2018ൽ ഇതേ കാലയളവിലെ 38,758 യാത്രക്കാരെ അപേക്ഷിച്ച് ദുകം വിമാനത്താവളത്തിൽ മൊത്തം യാത്രക്കാരുടെ എണ്ണം 8.7 ശതമാനം വർധിച്ച് 42,132 ആയി. 2019 ഒക്ടോബർ അവസാനം വരെ ദുകം വിമാനത്താവളത്തിലെ മൊത്തം വിമാനങ്ങളുടെ എണ്ണം 454 ആയി. 2018 ഒക്ടോബറിലെ 513 വിമാനങ്ങളെ അപേക്ഷിച്ച് 11.5 ശതമാനം ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
