എണ്ണവില അടുത്ത വർഷവും സമ്മർദത്തിൽ തുടരാൻ സാധ്യതയെന്ന് നിഗമനം
text_fieldsമസ്കത്ത്: ആഗോളവിപണിയിൽ അടുത്ത വർഷവും എണ്ണയുടെ അധിക വിതരണമുണ്ടാവാനിടയുണ്ടെ ന്നും ഇതുകാരണം വിലയിൽ സമ്മർദമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഒായിൽ ഗ്യാസ് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സാലിം ബിൻ നാസർ അൽ ഒൗഫി പറഞ്ഞു. മസ്കത്തിൽ നടന്ന മിഡിൽ ഇൗസ്റ്റ് ആർടിഫിഷ്യൽ ലിഫ്റ്റ് ഫോറത്തിെൻറ ഒമ്പതാമത് സമ്മേളനത്തിെൻറ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗ്യത്താലോ നിർഭാഗ്യത്താലോ ഏതു സാധ്യത നോക്കിയാലും അടുത്ത വർഷവും ആഗോള വിപണിയിൽ എണ്ണയുടെ അധിക വിതരണമുണ്ടാവാൻ സാധ്യതയുണ്ട്. ഇൗ അധിക ലഭ്യത എണ്ണവിലയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഇത് കാരണം എണ്ണയുടെ ഡിമാൻറ് വർധിക്കാൻ സാധ്യതയിെല്ലന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ വിയനയിൽ നടന്ന ഒപെക് അംഗരാജ്യങ്ങളുടെ സമ്മേളനം അടുത്ത വർഷത്തെ എണ്ണയുടെ ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരം സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. അടുത്ത വർഷവും അമിതമായ വിതരണമുണ്ടാകാനാണ് സാധ്യതയെന്നും വിലയിരുത്തിയിരുന്നു.
അമിത എണ്ണ ഉൽപാദനം എണ്ണയുടെ വില കുറവിലേക്കോ അല്ലെങ്കിൽ നിലനിൽക്കുന്ന വില ഒന്നോ രണ്ടോ വർഷത്തേേക്കാ തുടരാനാണ് സാധ്യതയെന്നും ഒൗഫി ചൂണ്ടിക്കാട്ടി. ഒപെക് അംഗങ്ങളല്ലാത്ത രാജ്യങ്ങളുടെ അമിതമായ എണ്ണ ഉൽപാദനം അധികവിതരണത്തിന് കാരണമാക്കും. അതിനാൽ ഒപെക് അംഗരാജ്യങ്ങൾക്ക് ഉൽപാദനം കുറക്കാൻ കഴിയാതെ വരുന്നു. ഇതും അധിക വിതരണത്തിന് കാരണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമിതമായി എണ്ണ വിപണിയിലെത്തുന്നതോടെ എണ്ണവിലയിൽ കുറവുണ്ടാകുമെന്നും ഒൗഫി പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളും വിവിധ എണ്ണക്കമ്പനികളുടെ പ്രതിനിധികളും പെങ്കടുക്കുന്നുണ്ട്. എണ്ണ ഉൽപാദനത്തിന് ആധുനിക സാേങ്കതികവിദ്യ ഉപയോഗിക്കുന്നതടക്കമുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്യുന്നുണ്ട്. സമ്മേളനത്തിൽ എണ്ണ വ്യവസായത്തിലെ വിദഗ്ധർ അവതരിപ്പിക്കുന്ന 50 പ്രബന്ധങ്ങളും അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
