Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൗരത്വ നിയമ ഭേദഗതി:...

പൗരത്വ നിയമ ഭേദഗതി: പോ​രാ​ട്ട പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സെ​മി​നാ​ർ

text_fields
bookmark_border
പൗരത്വ നിയമ ഭേദഗതി: പോ​രാ​ട്ട പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​ന്ത്യ​ൻ  ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സെ​മി​നാ​ർ
cancel
camera_alt????????? ??????????? ??????????? ????????????? ????????????????????? ?????????????????? ???????????????

മ​സ്ക​ത്ത്: ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ‘ഭാ​ര​ത് ബ​ചാ​വോ’ റാ​ലി​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ.​ഒ.​സി) സെ​മി​നാ​ർ ന​ട​ത്തി.
ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​മാ​യി ചേ​ർ​ന്ന് എ​ൻ‌.​ഡി‌.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​റി​െൻറ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു.

നി​ര​വ​ധി വി​ശി​ഷ്​​ടാ​തി​ഥി​ക​ളും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും പി​ന്തു​ണ അ​റി​യി​ക്കാ​ൻ ഒ​ത്തു​കൂ​ടി. ഇ​ന്ത്യ​യു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭി​ന്നി​പ്പി​ക്കു​ന്ന​തും വി​വേ​ച​ന​പ​ര​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​യ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​െൻറ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ അ​ദ്ദേ​ഹം പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

‘ഇ​പ്പോ​ൾ പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ, ഒ​രി​ക്ക​ലും നാം ​പ്ര​തി​ക​രി​ക്കി​ല്ല’ എ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ പ്ര​തീ​കാ​ത്മ​ക മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത്​ പ്ര​മേ​യ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി. മാ​നേ​ജ്മ​െൻറ് ക​ൺ​സ​ൽ​ട്ട​ൻ​സി മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ ജെ​സി മാ​ത്യു, നി​ല​വി​ലെ ഇ​ന്ത്യ​യി​ലെ സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും കാ​ര​ണ​വും അ​വ​ത​ര​ണം ന​ട​ത്തി.
പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച് അ​റ​ബ് ഓ​പ​ൺ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ഡോ. ​ഷെ​റി​മോ​ൻ, ഗ​ൾ​ഫ് മാ​ധ്യ​മം റ​സി​ഡ​ൻ​റ് മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ, ഐ.​ഒ.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് മ​ഹാ​വീ​ർ ക​ട്ടാ​രി​യ, ഭാ​സ്ക​ര​ൻ, എ​ൻ.​ഒ. ഉ​മ്മ​ൻ, അ​ഡ്വ. പ്ര​സാ​ദ്, മു​ഹ​മ്മ​ദ് റാ​ഫി​ക്, അ​നീ​ഷ് ക​ട​വി​ൽ, സോ​ണി​യ ഫ്രാ​ങ്ക്ലി​ൻ, എ​ച്ച്.​എം. സ​ഫീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​നോ​ജ് മാ​നു​വ​ൽ അ​വ​താ​ര​ക​നാ​യി. മോ​ദി സ​ർ​ക്കാ​റി​​െൻറ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും സ്വേ​ച്ഛാ​ധി​പ​ത്യ പ​ര​വു​മാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ദൃ​ഢ​പ്ര​തി​ജ്ഞ​യെ​ടു​ത്താ​ണ് സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsomannews
News Summary - oman-oman news-gulf news
Next Story