Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ കോട്ടകൾ...

ഒമാനിലെ കോട്ടകൾ സാംസ്കാരിക പൈതൃക മന്ത്രാലയം ഏറ്റെടുക്കുന്നു

text_fields
bookmark_border
ഒമാനിലെ കോട്ടകൾ സാംസ്കാരിക പൈതൃക മന്ത്രാലയം ഏറ്റെടുക്കുന്നു
cancel

മ​സ്ക​ത്ത്: ഒ​മാ​ൻ സാം​സ്കാ​രി​ക പൈ​തൃ​ക മ​ന്ത്രാ​ല​യം കോ​ട്ട​ക​ളു​ടെ ന​ട​ത്തി​പ്പ് ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് തി​രി​ച്ചെ​ടു​ക്കു​ന്നു. സാം​സ്കാ​രി​ക പൈ​തൃ​ക മ​ന്ത്രാ​ല​യ​ത്തി​ലു​ള്ള 54 കോ​ട്ട​ക​ളു​ടെ ന​ട​ത്തി​പ്പ് നേ​ര​ത്തേ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. നി​ല​വി​ൽ 62 കോ​ട്ട​ക​ളാ​ണ് സാം​സ്കാ​രി​ക െപെ​തൃ​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള​ത്. അ​തോ​ടൊ​പ്പം, പൈ​തൃ​ക സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം കോ​ട്ട​ക​ളി​ലു​ള്ള പ്ര​വേ​ശ​ന നി​ര​ക്കു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യും. ഇൗ ​കോ​ട്ട​ക​ൾ സം​ര​ക്ഷി​ക്കു​ക​യും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് ത​ങ്ങ​ളു​ടെ ഉ​ത്ത​രാ​വാ​ദി​ത്ത​മാ​ണ്.

അ​ടു​ത്ത ഘ​ട്ട​മാ​യി േകാ​ട്ട​ക​ളു​ടെ പു​രോ​ഗ​തി​ക്കാ​യി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും സം​സ്കാ​രി​ക മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. കോ​ട്ട​ക​ളു​ടെ പ്ര​വേ​ശ​ന നി​ര​ക്കു​ക​ളും പൈ​തൃ​ക സ്ഥ​ല​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് ഫീ​സും പു​നഃ​പ​രി​ശോ​ധി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ഇ​ത് മി​ത​മാ​യ​യ നി​ര​ക്കാ​യി​രി​ക്കും. പു​തു​ക്കി​യ നി​ര​ക്ക് ഉ​ട​ൻ നി​ല​വി​ൽ വ​രും. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്ന മു​റ​ക്ക് മ​ത്ര കോ​ട്ട​യി​ലും പ്ര​വേ​ശ​ന​ത്തി​ന് നി​ര​ക്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. കോ​ട്ട​ക​ളെ​യും പൈ​തൃ​ക സ്ഥ​ല​ങ്ങ​ളു​ടെ​യും കു​റ​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കോ​ട്ട​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

Show Full Article
TAGS:oman oman news gulf news 
Next Story