Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ എയറിെൻറ...

ഒമാൻ എയറിെൻറ സേവനമികവിന് നാല് രാജ്യാന്തര പുരസ്കാരങ്ങൾ

text_fields
bookmark_border
ഒമാൻ എയറിെൻറ സേവനമികവിന് നാല് രാജ്യാന്തര പുരസ്കാരങ്ങൾ
cancel
camera_alt?????? ?????????????? ??????? ???????? ???????????? ?????? ????????? ???????????????????

മ​സ്ക​ത്ത്: വൈ​മാ​നി​ക രം​ഗ​ത്തെ രാ​ജ്യ​ത്തി​െൻറ അ​ഭി​മാ​ന​മാ​യ ഒ​മാ​ൻ എ‍യ​ർ പു​ര​സ്കാ​ര​ങ്ങ​ളു​ടെ നി​റ​വി​ൽ. ലോ​കോ​ത്ത​ര സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ട്രാ​വ​ൽ രം​ഗ​ത്തെ നാ​ല് മി​ക​ച്ച രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഒ​മാ​ൻ എ​യ​റി​നെ തേ​ടി​യെ​ത്തി​യ​ത്. മി​ഡി​ൽ​ഇൗ​സ്​​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള മി​ക​ച്ച എ​യ​ർ​ലൈ​ൻ, ഫ​സ്​​റ്റ് ക്ലാ​സ് സേ​വ​നം ന​ൽ​കു​ന്ന​തി​ൽ മി​ക​ച്ച എ​യ​ർ​ലൈ​ൻ, ബി​സി​ന​സ് ക്ലാ​സ് ഉ​പ​ഭോ​കൃ സേ​വ​നം തു​ട​രു​ന്ന മി​ക​ച്ച എ​യ​ർ​ലൈ​ൻ, റി​വാ​ർ​ഡ്സ് പ്രോ​ഗ്രാം ഉ​റ​പ്പു​വ​രു​ത്തു​ന്ന ലോ​ക​ത്തി​ലെ മി​ക​ച്ച വി​മാ​ന സ​ർ​വി​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​മാ​ൻ എ​യ​ർ​ലൈ​ൻ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. മ​സ്ക​ത്ത് റോ​യ​ൽ ഓ​പ​റ ഹൗ​സി​ൽ ന​ട​ന്ന ഇൗ ​വ​ർ​ഷ​ത്തെ ഗാ​ല ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ലാ​ണ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച​തും സം​തൃ​പ്ത​വു​മാ​യ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ പു​ല​ർ​ത്തി​യ ജാ​ഗ്ര​ത​യും ഉൗ​ഷ്മ​ള​മാ​യ ആ​തി​ഥ്യ​മ​ര്യാ​ദ പു​ല​ർ​ത്തു​ന്ന സ​മൂ​ഹ​മെ​ന്ന ഒ​മാ​നി​ക​ളു​ടെ പാ​ര​മ്പ​ര്യ​വു​മാ​ണ് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലു​ള്ള അം​ഗീ​കാ​രം കൈ​വ​രി​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യ​തെ​ന്ന് ഒ​മാ​ൻ എ​യ​ർ സി.​ഇ.​ഒ അ​ബ്​​ദു​ൽ അ​സീ​സ് എ​ൽ റൈ​സി പ​റ​ഞ്ഞു. ട്രാ​വ​ൽ രം​ഗ​ത്തെ ഓ​സ്ക​റാ​യി അ​റി​യ​പ്പെ​ടു​ന്ന വേ​ൾ​ഡ് ട്രാ​വ​ൽ പു​ര​സ്കാ​രം ഒ​മാ​ൻ എ​യ​റി​ന് സ​മ്മാ​നി​ക്കാ​നാ​യ​തി​ൽ അ​തീ​വ സ​ന്തു​ഷ്്ട​നാ​ണെ​ന്നും പ്ര​വ​ർ​ത്ത​ന മി​ക​വി​നും മേ​ന്മ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഇൗ ​പു​ര​സ്കാ​ര​മെ​ന്നും വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡ് സ്ഥാ​പ​ക​ൻ ഗ്ര​ഹാം കു​ക്ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story