മസ്കത്ത്: ലോകെത്ത ഏറ്റവും കഠിനമായ പർവത ഒാട്ടമത്സരമായി വിശേഷിപ്പിക്കപ്പെടു ന്ന ഒമാൻ യു.ടി.എം.ബി മത്സരത്തിന് തുടക്കമായി. അൽ ഹജർ പർവതനിരകളിൽ വിവിധ വിഭാഗങ് ങളിലായി നടക്കുന്ന മത്സരത്തിൽ 68 രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരത്തോളം കായികതാരങ്ങൾ പെങ്കടുക്കുന്നുണ്ട്.
170 കിലോമീറ്റർ, 130 കിലോമീറ്റർ, 50 കിലോമീറ്റർ വിഭാഗങ്ങളിലായാണ് പ്രധാന ഒാട്ടമത്സരങ്ങൾ. ഇതിൽ 170, 130 കിലോമീറ്റർ മത്സരങ്ങളാണ് വ്യാഴാഴ്ച തുടങ്ങിയത്. 50 കിലോമീറ്റർ മത്സരം വെള്ളിയാഴ്ചയാണ് ആരംഭിക്കുക. കഴിഞ്ഞവർഷം നടത്തിയ യു.ടി.എം.ബി മത്സരത്തിെൻറ വിജയം മുൻനിർത്തി അഞ്ച് അധിക റൂട്ടുകൾ കൂടി ഇൗവർഷം ഒരുക്കിയിട്ടുണ്ട്. ഒമാൻ സെയിലും യു.ടി.എം.ബി ഇൻറർനാഷനലും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറ് മുതൽ 87 വയസ്സ് വരെയുള്ള കായികതാരങ്ങൾ യു.ടി.എം.ബിയുടെ ആവേശം നെഞ്ചിലേറ്റാൻ എത്തിയിട്ടുണ്ട്.
അറേബ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജബൽ ശംസിെൻറ മുകളിലൂടെയാണ് 170 കിലോമീറ്റർ ഒാട്ടത്തിെൻറ പാത. പ്രഫഷനൽ ഒാട്ടക്കാരാണ് 170, 130 കിലോമീറ്റർ ഒാട്ടത്തിൽ പെങ്കടുക്കുന്നത്. ശനിയാഴ്ചയാണ് രണ്ട് മത്സരങ്ങളിലും ഫിനിഷിങ്. അൽ ഹജർ പർവതനിരകളുടെ താഴ്വാരത്തുള്ള ബിർക്കത്തുൽ മൗസിലെ ബൈത്ത് അൽ റുദൈദ കോട്ടയിൽനിന്നാണ് മത്സരം ആരംഭിച്ചത്. പർവതനിരകൾക്കൊപ്പം വാദി ബനീ ഹബീബടക്കം ഒഴിഞ്ഞ ഗ്രാമങ്ങളിലൂടെയും പർവതഗ്രാമമായ മിസ്ഫത്ത് അൽ അബ്രയീനടക്കം സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന ദീർഘദൂര ഒാട്ടം ഒമാനിലെ പുരാതന ഗ്രാമമായ അൽ ഹംറയിലാണ് അവസാനിക്കുന്നത്. കായികതാരങ്ങളുടെ ശാരീരികക്ഷമതക്കൊപ്പം മാനസിക കരുത്തിെൻറ കൂടി അളവുകോലാകും മത്സരം.