Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​മി​ത മൊ​ബൈ​ൽ...

അ​മി​ത മൊ​ബൈ​ൽ ഉ​പ​യോ​ഗം ആ​രോ​ഗ്യം ക​വ​രും

text_fields
bookmark_border
അ​മി​ത മൊ​ബൈ​ൽ ഉ​പ​യോ​ഗം ആ​രോ​ഗ്യം ക​വ​രും
cancel
camera_alt???. ????????? ?????, ????????????????????? ?????????????????????? ???????? ???????????????????? ???????, ????? ??? ???????? ????

തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? ന ി​ങ്ങ​ൾ​ക്ക്​ സ്വ​യം പ​രി​ക്കേ​ൽ​ക്കാ​ൻ സ്​​മാ​ർ​ട്ട്​​ഫോ​ൺ വ​ഴി​യൊ​രു​ക്കു​ക​യാ​ണ്​ എ​ന്ന വ​സ്​​തു​ത തി​രി​ച്ച​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. അ​മി​ത​മാ​യി വാ​ട്ട്​​സ്​​ആ​പി​ലും മ​റ്റും ടെ​ക്​​സ്​​റ്റ്​ മെ​സേ​ ജു​ക​ൾ അ​യ​ക്കു​ന്ന​തും വി​ഡി​യോ ഗെ​യി​മു​ക​ൾ ക​ളി​ക്കു​ന്ന​തും സെ​ൽ​ഫി​യെ​ടു​ക്ക​ൽ ഹ​ര​മാ​ക്കു​ന്ന​തു​ മെ​ല്ലാം കൈ​മു​ട്ടി​ലെ​യും ക​ഴു​ത്തി​ലെ​യും പേ​ശി​ക​ള്‍ക്കും നാ​ഡി​ക​ള്‍ക്കും അ​സ്ഥി​ക​ൾ​ക്കും ക്ഷ​ത​വും സ​മ്മ​ർ​ദ​വും ഉ​ണ്ടാ​ക്കാ​നു​ള്ള സാ​ധ്യ​ത​േ​യ​റെ​യാ​ണ്. സെ​ൽ​ഫി എ​ൽ​ബോ, ടെ​ക്​​സ്​​റ്റി​ങ്​ ത​മ്പ്, ടെ​ക്​​സ്​​റ്റ്​ നെ​ക്ക്​ എ​ന്നി​ങ്ങ​നെ വി​ളി​ക്ക​പ്പെ​ടു​ന്ന സ്​​മാ​ർ​ട്ട്​​ഫോ​ണു​ക​ളു​ടെ അ​മി​തോ​പ​യോ​ഗം മൂ​ല​മു​ള്ള പ​രി​ക്കു​ക​ൾ ബാ​ധി​ച്ച്​ ഒാ​ർ​ത്തോ​പീ​ഡി​ക്​​ സ​ർ​ജ​ൻ​മാ​രെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.

ല​ക്ഷ​ണ​ങ്ങ​ൾ
ക​ഴു​ത്തു​വേ​ദ​ന, കൈ​മു​ട്ട്​ വേ​ദ​ന, ക​ണ​ൈ​ങ്ക, കൈ​പ്പ​ത്തി, വി​ര​ൽ വേ​ദ​ന എ​ന്നി​വ​യാ​ണ്​ പൊ​തു​വെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ. കൈ​ത്ത​ണ്ട, കൈ​പ്പ​ത്തി, വി​ര​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​രി​പ്പും വി​റ​യ​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന​തും പൊ​തു​വാ​യ ല​ക്ഷ​ണ​മാ​ണ്.

കാ​ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും
സെ​ൽ​ഫി എ​ൽ​ബോ- സെ​ല്‍ഫി​യെ​ടു​ക്കു​മ്പോ​ള്‍ മി​ക്ക​സ​മ​യ​ത്തും കൈ​ക​ള്‍ പ​ര​മാ​വ​ധി നീ​ട്ടി മു​ക​ളി​ലേ​ക്ക് ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചി​രി​ക്കും. ഇ​തു​വ​ഴി കൈ​ക്കു​ഴ​ക്കും കൈ​മു​ട്ടി​നും ഉ​ണ്ടാ​കു​ന്ന സ​മ്മ​ർ​ദ​മാ​ണ്​ സെ​ൽ​ഫി എ​ൽ​ബോ​ക്ക്​ കാ​ര​ണം. കൈ​മു​ട്ടി​ലെ സ്​​നാ​യു​ക്ക​ൾ​ക്ക്​ ഇൗ ​സ​മ്മ​ർ​ദ​മേ​ൽ​പി​ക്കു​ന്ന ആ​ഘാ​തം വേ​ദ​ന​ക്ക്​ കാ​ര​ണ​മാ​കു​ന്നു. അ​മി​ത​മാ​യു​ള്ള സെ​ൽ​ഫി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ക​യാ​ണ്​ ഇൗ ​രോ​ഗ​ത്തി​നു​ള്ള ഏ​ക പ്ര​തി​വി​ധി. സെ​ൽ​ഫി സ്​​റ്റി​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ കു​റ​ച്ചു​കൂ​ടി ന​ന്നാ​കും. സെ​ൽ​ഫി സ്​​റ്റി​ക്ക്​ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ശ​രീ​ര​ത്തി​ൽ​നി​ന്ന്​ അ​ക​റ്റി​പി​ടി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ടെ​ക്​​സ്​​റ്റി​ങ്​ ത​മ്പ്​ -ത​ള്ള​വി​ര​ൽ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ വ​ഴി​യു​ണ്ടാ​കു​ന്ന അ​സു​ഖ​മാ​ണ്​ ടെ​ക്​​സ്​​റ്റി​ങ്​ ത​മ്പ്. അ​മി​ത​മാ​യി ടെ​ക്​​സ്​​റ്റ്​ മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്ന​വ​ർ​ക്കും ഗെ​യിം ക​ളി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ്​ ഇൗ ​പ്ര​ശ്​​നം ക​ണ്ടു​വ​രു​ന്ന​ത്. വി​ര​ലി​ന്​ അ​ടി​യി​ലെ പേ​ശി​ക്ക്​ സ്ഥി​ര​മാ​യ ക്ഷ​യം സം​ഭ​വി​ക്കു​ന്ന​തി​നാ​ൽ ദീ​ർ​ഘ​നാ​ൾ നീ​ളു​ന്ന വേ​ദ​ന​യാ​ണ്​ ഇ​തി​​െൻറ ഫ​ല​മാ​യി സം​ഭ​വി​ക്കു​ക. ഇൗ ​രോ​ഗ​ത്തി​​െൻറ ഫ​ല​മാ​യി ചി​ല​പ്പോ​ൾ ഞ​ര​മ്പി​ന​ു വ​രെ ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യും ചെ​യ്യും.

മ​രു​ന്ന്, ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പ്പി, ഇ​ൻ​ജ​ക്​​ഷ​ൻ എ​ന്നി​വ​യാ​ണ്​ സാ​ധാ​ര​ണ ഇൗ ​അ​സു​ഖ​ത്തി​നു​ള്ള ചി​കി​ത്സ. തീ​വ്ര​ത​ക്ക്​ അ​നു​സ​രി​ച്ച്​ ചി​ല​പ്പോ​ൾ ശ​സ്​​ത്ര​ക്രി​യ​ത​ന്നെ വേ​ണ്ടി​വ​ന്നേ​ക്കും. ടെ​ക്​​സ്​​റ്റി​ങ്ങി​നും ഗെ​യി​മി​ങ്ങി​നു​മി​ട​യി​ൽ ഇ​ട​വേ​ള​യെ​ടു​ക്കു​ക​യാ​ണ്​ ഇ​തി​നു​ പ​രി​ഹാ​ര മാ​ർ​ഗം. ഫോ​ൺ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ഇ​ട​ക്കി​ടെ വി​ര​ലു​ക​ളും കൈ​ത്ത​ണ്ട​യും വി​ട​ർ​ത്തു​ക​യും ചു​രു​ക്കു​ക​യും വേ​ണം. കൈ​ക​ളി​ൽ ​െഎ​സ്​ വെ​ക്കു​ന്ന​തും ത​ണു​ത്ത വെ​ള്ള​ത്തി​ൽ ക​ഴു​കു​ന്ന​തും ന​ല്ല​താ​യി​രി​ക്കും. ടെ​ക്​​സ്​​റ്റ്​ നെ​ക്ക്​ -സ്​​മാ​ർ​ട്ട്​​ഫോ​ണും കൈ​യി​ൽ പി​ടി​ച്ച്​ ഏ​റെ നേ​രം ത​ല കു​മ്പി​ട്ടും ത​ല പി​ന്നി​ലേ​ക്ക്​ വെ​ച്ചു​മൊ​ക്കെ ഇ​രി​ക്കു​ന്ന​വ​രി​ലാ​ണ്​ ഇൗ ​രോ​ഗം കാ​ണു​ന്ന​ത്. ത​ല സാ​ധാ​ര​ണ​പോ​ലെ വെ​ക്കു​േ​മ്പാ​ൾ ഏ​താ​ണ്ട്​ നാ​ല​ര കി​ലോ മു​ത​ൽ അ​ഞ്ച​ര കി​ലോ വ​രെ ഭാ​ര​മാ​ണ്​ ക​ഴു​ത്തി​ലെ പേ​ശി​ക​ളി​ൽ ചെ​ലു​ത്തു​ന്ന​ത്. എ​ന്നാ​ൽ, സാ​ധാ​ര​ണ സ്​​ഥാ​ന​ത്തു​നി​ന്ന്​ ര​ണ്ട​ു മു​ത​ൽ മൂ​ന്ന്​ സ​െൻറീ​മീ​റ്റ​ർ വ​രെ മു​ന്നി​ലേ​ക്ക്​ ആ​ക്കി ഇ​രി​ക്കു​േ​മ്പാ​ൾ ത​ല​യു​ടെ ഭാ​രം സാ​ധ​ര​ണ​യി​ൽ​നി​ന്ന്​ ഏ​താ​ണ്ട്​ ആ​റി​ര​ട്ടി​യോ​ളം വ​ർ​ധി​ക്കു​ന്നു. ക​ഴു​ത്തി​ന്​ തീ​വ്ര​മാ​യ വേ​ദ​ന​യാ​ണ്​ ഇ​തു​വ​ഴി ഉ​ണ്ടാ​വു​ക.

ക​ഴു​ത്തി​​െൻറ ശ​ക്തി​യും അ​യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ക. സ്​​മാ​ർ​ട്ട്​​ഫോ​ണു​ക​ളും മ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ശ​രി​യാ​യ രീ​തി​യി​ൽ ഇ​രി​ക്കു​ക. ഫോ​ൺ ക​ണ്ണി​​െൻറ ത​ല​ത്തി​ൽ പി​ടി​ക്കു​ക. ഇ​ട​ക്കി​ടെ ഇ​ട​വേ​ള​ക​ൾ എ​ടു​ക്കു​ക. നേ​രെ എ​ഴു​ന്നേ​റ്റ്​ നി​ൽ​ക്കു​ന്ന​തും ച​ല​ന വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​തും ഗു​ണം ചെ​യ്യും. എ​ല്ലാ​വ​ർ​ക്കു​മാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ- ഫോ​ൺ സ്​​ക്രീ​നി​ൽ നോ​ക്കി​യി​രി​ക്കു​ന്ന സ​മ​യം കു​റ​ക്കു​ക. സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നും ടെ​ക്​​സ്​​റ്റ്​ മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്ന​തി​നും ര​ണ്ട്​ കൈ​ക​ളും മാ​റി​മാ​റി ഉ​പ​യോ​ഗി​ക്കു​ക. ഒ​രേ​യി​രി​പ്പ്​ ഇ​രി​ക്കാ​തെ ച​ല​ന വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​താ​ണ്​ ഏ​റ്റ​വും ന​ല്ല വ​ഴി. മ​ണി​ക്കൂ​റു​ക​ൾ ഇ​ട​വി​ട്ട്​ ഇ​ത്ത​രം വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story